യു എ ഇ: ബലിപെരുന്നാൾ മെയ് 27-ന്

GCC News

രാജ്യത്ത് ദുൽ ഹജ്ജ് മാസപ്പിറവി ദൃശ്യമായതായി യു എ ഇ അധികൃതർ അറിയിച്ചു. 2026 മെയ് 17-ന് രാത്രിയാണ് എമിറേറ്റ്സ് ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

മാസപ്പിറവി ദൃശ്യമായതോടെ 2026 മെയ് 18, തിങ്കളാഴ്ച ദുൽ ഹജ്ജ് മാസത്തിലെ ആദ്യ ദിനമായിരിക്കും.

ഇതോടെ യു എ ഇയിൽ അറഫാ ദിനം 2026 മെയ് 26, ചൊവാഴ്ചയും, ബലിപെരുന്നാൾ (ഈദുൽ അദ്ഹ) 2026 മെയ് 27, ബുധനാഴ്ചയുമായിരിക്കുമെന്ന് ഫത്വ കൗൺസിൽ വ്യക്തമാക്കിയിട്ടുണ്ട്.