സൗദി വിദേശകാര്യ സഹമന്ത്രി വലീദ് എൽഖേരിജി ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. സുബ്രഹ്മണ്യം ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി. 2026 മെയ് 15-നാണ് സൗദി പ്രസ്സ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
نائب وزير الخارجية ووزير الشؤون الخارجية في جمهورية الهند يستعرضان التعاون الثنائي بين البلدين في مختلف المجالات وفرص تنميتها، ويناقشان القضايا الإقليمية والدولية والجهود المبذولة بشأنها، وذلك على هامش اجتماع وزراء خارجية دول مجموعة بريكس، المنعقد في العاصمة الهندية نيودلهي.… pic.twitter.com/LOzyM627bJ
— واس العام (@SPAregions) May 15, 2026
ന്യൂഡൽഹിയിൽ നടന്ന ബ്രിക്സ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തോടനുബന്ധിച്ചായിരുന്നു ഈ കൂടിക്കാഴ്ച. വിവിധ മേഖലകളിലെ ഉഭയകക്ഷി സഹകരണത്തെക്കുറിച്ചും, വിവിധ മേഖലകളിൽ കൂടുതൽ വികസനം ഉറപ്പാക്കുന്നതിനെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു.
പ്രാദേശിക, അന്തർദേശീയ പ്രശ്നങ്ങളും ഈ കാര്യത്തിൽ നടത്തിയ ശ്രമങ്ങളും ഇരുവരും വിശകലനം ചെയ്തു. ഇന്ത്യയിലെ സൗദി അംബാസഡർ ഹൈതം അൽ മൽകിയും ഈ യോഗത്തിൽ പങ്കെടുത്തിരുന്നു.
Cover Image: Saudi Press Agency.

