ദുബായ്: ഇന്ത്യൻ കമ്പനികളുടെ എണ്ണത്തിൽ 9% വളർച്ച രേഖപ്പെടുത്തിയതായി DMCC

GCC News

കഴിഞ്ഞ 12 മാസത്തിനിടയിൽ ഇന്ത്യൻ കമ്പനികളുടെ എണ്ണത്തിൽ 9% വളർച്ച രേഖപ്പെടുത്തിയതായി ദുബായ് മൾട്ടി കമ്മോഡിറ്റീസ് സെന്റർ (DMCC) അറിയിച്ചു. 2026 ഓഗസ്റ്റ് 5-നാണ് എമിറേറ്റ്സ് ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഒരു വർഷത്തിനിടയിൽ 330-ലധികം ഇന്ത്യൻ ബിസിനസുകൾ കൂടി ചേർന്നതോടെ തങ്ങളുടെ ഇന്ത്യൻ ബിസിനസ് കമ്മ്യൂണിറ്റിയിൽ നിലവിൽ 4080 കമ്പനികളുണ്ടെന്ന് DMCC അറിയിച്ചു.

DMCC-യുടെ ഏറ്റവും വലിയ അന്താരാഷ്ട്ര ബിസിനസ്സ് സമൂഹമാണ് ഇന്ത്യ എന്നും നിലവിലെ അംഗസംഖ്യയുടെ 15% ത്തിലധികം ഇന്ത്യൻ കമ്പനികളാണെന്നും അവർ വ്യക്തമാക്കിയിട്ടുണ്ട്. പൂനെയിലും മുംബൈയിലും നടന്ന DMCC-യുടെ ഏറ്റവും പുതിയ മെയ്ഡ് ഫോർ ട്രേഡ് ലൈവ് റോഡ്‌ഷോയിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്.