സൗദി അറേബ്യ: ദുൽ ഹജ്ജ് മാസപ്പിറവി ദൃശ്യമായി; ഈദുൽ അദ്ഹ മെയ് 27-ന്

GCC News

സൗദി അറേബ്യയിൽ ദുൽ ഹജ്ജ് മാസപ്പിറവി ദൃശ്യമായതായി സൗദി സുപ്രീം കോർട്ട് അറിയിച്ചു. 2026 മെയ് 17-ന് രാത്രിയാണ് സൗദി അധികൃതർ ഇക്കാര്യം അറിയിച്ചത്.

മാസപ്പിറവി ദൃശ്യമായതോടെ 2026 മെയ് 18 സൗദി അറേബ്യയിൽ ദുൽ ഹജ്ജ് മാസത്തിലെ ആദ്യ ദിനമായിരിക്കും.

ഇതോടെ അറഫാ ദിനം 2026 മെയ് 26, ചൊവാഴ്ചയും, ബലിപെരുന്നാൾ (ഈദുൽ അദ്ഹ) 2026 മെയ് 27, ബുധനാഴ്ചയുമായിരിക്കുമെന്ന് സൗദി സുപ്രീം കോർട്ട് വ്യക്തമാക്കിയിട്ടുണ്ട്.