സലാലയിലെ അതിൻ ടണൽ പദ്ധതി ഉദ്ഘാടനം ചെയ്തു. ഒമാൻ മിനിസ്ട്രി ഓഫ് ട്രാൻസ്പോർട്, കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നൊളജിയാണ് ഈ പദ്ധതി ഉദ്ഘാടനം ചെയ്തത്.
وزارة النقل والاتصالات وتقنية المعلومات تفتتح مشروع نفق #أتين بولاية #صلالة، بتكلفة بلغت أكثر من 11 مليون ريال عُماني، ضمن جهودها لتطوير البنية الأساسية وتعزيز شبكة الطرق في محافظة #ظفار.https://t.co/16ehTHW8qg#العُمانية pic.twitter.com/WieCAewuNK
— وكالة الأنباء العمانية (@OmanNewsAgency) July 5, 2025
2025 ജൂലൈ 5-ന് ഒമാൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഈ പദ്ധതി പൂർത്തിയാക്കുന്നതിനായി നിശ്ചയിച്ചിരുന്ന സമയത്തേക്കാൾ മുൻപായി നിർമ്മാണം പൂർത്തിയാക്കിയതായി മന്ത്രാലയം ചൂണ്ടിക്കാട്ടി.
ഈ പദ്ധതിയുടെ ഭാഗമായി ഒമ്പത് കിലോമീറ്റർ നീളത്തിലുള്ള റോഡ് അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ചിട്ടുണ്ട്. 1.35 കിലോമീറ്റർ നീളത്തിലുള്ള ഇരുവശത്തേക്കും ഇരട്ടവരിപ്പാതയുള്ള ഒരു തുരങ്കവും ഇതിൽ ഉൾപ്പെടുന്നു.
ഈ പദ്ധതിയുടെ ഭാഗമായി നവംബർ 18 സ്ട്രീറ്റ് വികസിപ്പിച്ചിട്ടുണ്ട്. ഏതാണ്ട് 11 മില്യൺ റിയാൽ ചെലവഴിവാണ് ഈ പദ്ധതി പൂർത്തിയാക്കിയിരിക്കുന്നത്.
Cover Image: Oman News Agency.

