ദുബായ്: വിസ പുതുക്കണമെങ്കിൽ ട്രാഫിക് പിഴതുകകൾ അടച്ച് തീർക്കണമെന്ന് GDRFA

UAE

ദുബായിലെ നിവാസികളുടെ റെസിഡൻസി വിസകൾ പുതുക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കണമെങ്കിൽ നിലവിലുള്ള ട്രാഫിക് പിഴ തുകകൾ അടച്ച് തീർക്കേണ്ടതാണെന്ന് അധികൃതർ അറിയിച്ചു. ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്‌സ് (GDRFA) ഡയറക്ടർ ജനറൽ ലെഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മാരിയാണ് ഇക്കാര്യം അറിയിച്ചത്.

ഈ തീരുമാനം നടപ്പിലാക്കുന്നതിനായി GDRFA തങ്ങളുടെ റെസിഡൻസി സംവിധാനം ദുബായ് പോലീസ് ട്രാഫിക് ഫൈൻസ് സിസ്റ്റവുമായി പരീക്ഷാടിസ്ഥാനത്തിൽ ബന്ധിപ്പിച്ചിട്ടുണ്ട്. ദുബായിൽ ട്രാഫിക് പിഴ തുകകൾ അടച്ച് തീർക്കാത്ത പ്രവാസികൾക്ക് തങ്ങളുടെ റെസിഡൻസി വിസ പുതുക്കുന്നതിനും, റദ്ദ് ചെയ്യുന്നതിനും, ട്രാൻസ്ഫർ ചെയ്യുന്നതിനും ഇതോടെ തടസ്സം നേരിടാവുന്നതാണ്.