പ്രവാസികൾക്ക് സൗജന്യ ധനസഹായവുമായി നോർക്കയും ക്ഷേമനിധിയും; കൊറോണ ധനസഹായം എങ്ങിനെ കൈപ്പറ്റാം?

Kerala News

കോവിഡ്-19 കെടുതിയിൽപെട്ട പ്രവാസികൾക്ക് താങ്ങായി നോർക്കയും ക്ഷേമനിധിയും വിവിധ സൗജന്യ ധനസഹായ പദ്ധതികൾ പ്രഖ്യാപിച്ചു.

വിശദാംശങ്ങൾ:

  • 01.01.2020നോ അതിന് ശേഷമോ വിദേശ രാജ്യങ്ങളിൽ നിന്ന് Valid Job Visa, Passport എന്നിവയുമായി തിരച്ചെത്തി, സർക്കാർ പ്രഖ്യാപിച്ച ലോക്ക്ഡൗൺ കാരണം തൊഴിലിടങ്ങളിലേക്ക് തിരിച്ചു പോവാൻ സാധിക്കാതെ നിൽക്കുന്നവർക്കും ലോക്ക്ഡൗൺ കാലയളവിൽ (26.03.2020 മുതൽ സർക്കാർ തീരുമാനം വരെ) വിസയുടെ കാലാവധി അധികരിച്ചവർക്കും അടിയന്തിര സഹായമായി 5,000/- രൂപ.
  • കോവിഡ് ബാധിതരായ ക്ഷേമനിധി അംഗങ്ങൾക്ക് അടിയന്തിര ധനസഹായമായി 10,000/- രൂപ.
  • സാന്ത്വന പദ്ധതിയിൽ കോവിഡ് രോഗം കൂടെ ഉൾപ്പെടുത്തി, രോഗ ബാധിതർക്ക് 10,000/- രൂപ (ക്ഷേമനിധിയിൽ നിന്ന് ഈ കാര്യത്തിനായി സഹായം ലഭിക്കാത്തവർക്കാണ് ഇത് ലഭിക്കുക)
  • പ്രവാസി ക്ഷേമനിധിയിൽ നിന്ന് പെൻഷൻ വാങ്ങുന്നവർക്ക് ആയിരം രൂപ വീതം അധികമായി നൽകും.

കൊറോണ ധനസഹായം എങ്ങിനെ കൈപ്പറ്റാം?

തയാറാക്കിയത്: അബ്ദുൽ റഊഫ് കൊണ്ടോട്ടി