ദുബായ്: 2025-ന്റെ ആദ്യ പകുതിയിൽ ടാക്സി യാത്രകളിൽ ഏഴ് ശതമാനം വളർച്ച രേഖപ്പെടുത്തി

featured GCC News

2025-ന്റെ ആദ്യ പകുതിയിൽ എമിറേറ്റിലെ ടാക്സി യാത്രകളിൽ ഏഴ് ശതമാനം വളർച്ച രേഖപ്പെടുത്തിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) വെളിപ്പെടുത്തി.

ദുബായ് മീഡിയ ഓഫീസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിലെ കണക്കുകളുമായി താരതമ്യം ചെയ്തുകൊണ്ടാണ് RTA ഇക്കാര്യം അറിയിച്ചത്.

2025-ന്റെ ആദ്യ പകുതിയിൽ എമിറേറ്റിൽ ആകെ 59.5 ദശലക്ഷം ടാക്സി യാത്രകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 55 ദശലക്ഷമായിരുന്നു.

ഈ വർഷത്തെ ആദ്യ ആറ് മാസങ്ങളിൽ 103.5 ദശലക്ഷം യാത്രികരാണ് ദുബായിലെ ടാക്സി സംവിധാനങ്ങളിൽ യാത്ര ചെയ്തത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ആകെ 97 ദശലക്ഷം യാത്രികരാണ് ടാക്സികളിൽ യാത്ര ചെയ്തത്.