ഷെയ്ഖ് സായിദ് റോഡിൽ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി (RTA) അറിയിച്ചു. ദുബായ് മീഡിയ ഓഫീസാണ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
Dubai’s Roads and Transport Authority (RTA) completes a 700-metre road widening on Sheikh Zayed Road for traffic near to Umm Al Sheif Street exit. The upgrade expanded the lanes from six to seven, increasing capacity by 16% to accommodate up to 14,000 vehicles per hour. pic.twitter.com/hZVupbHdn3
— Dubai Media Office (@DXBMediaOffice) September 9, 2025
ഇതിന്റെ ഭാഗമായി ഷെയ്ഖ് സായിദ് റോഡിൽ ഉം അൽ ഷെയ്ഫ് സ്ട്രീറ്റ് എക്സിറ്റിന് സമീപത്തായി 700 മീറ്റർ നീളത്തിൽ റോഡ് വീതി കൂട്ടുന്ന പ്രവർത്തനങ്ങളാണ് പൂർത്തിയാക്കിയിരിക്കുന്നത്.

ഈ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി മേഖലയിൽ റോഡിലെ ലൈനുകളുടെ എണ്ണം ആറിൽ നിന്ന് ഏഴായി ഉയർത്തിയിട്ടുണ്ട്. ഇതോടെ ഈ മേഖലയിലൂടെ മണിക്കൂറിൽ 14000 വാഹനങ്ങൾക്ക് സഞ്ചരിക്കാനാകുന്നതാണ്.
Cover Image: Dubai Media Office.

