വിദേശത്ത് നിന്ന് രാജ്യത്തേക്ക് പ്രവേശിക്കുന്ന എല്ലാ തരം വിസകളിലുള്ളവർക്കും ഉംറ തീർത്ഥാടനത്തിന് അനുമതി നൽകിയതായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. 2025 ഒക്ടോബർ 6-നാണ് സൗദി അധികൃതർ ഇക്കാര്യം അറിയിച്ചത്.
"الحج والعمرة":
— إمارة منطقة مكة المكرمة (@makkahregion) October 5, 2025
جميع حاملي التأشيرات بمختلف أنواعها يمكنهم أداء مناسك العمرة خلال وجودهم في المملكة pic.twitter.com/1WmPgtpCEN
ഇതോടെ സൗദി അറേബ്യയിലേക്ക് ടൂറിസ്റ്റ് വിസകളിലും, സ്വകാര്യ, ഫാമിലി വിസിറ്റ് വിസകളിലും, വർക്ക് വിസകളിലും, ട്രാൻസിറ്റ് വിസകളിലും മറ്റും പ്രവേശിക്കുന്ന വ്യക്തികൾക്ക്, അവർ സൗദി അറേബ്യയിൽ തുടരുന്ന കാലയളവിൽ ഉംറ അനുഷ്ഠിക്കുന്നതിന് അനുമതി ലഭിക്കുന്നതാണ്.
സൗദി വിഷൻ 2030-ന്റെ ഭാഗമായി കൂടുതൽ തീർത്ഥാടകർക്ക് ഉംറ അനുഷ്ഠിക്കുന്നതിന് അനുമതി നൽകുന്നത് ലക്ഷ്യമിട്ടാണ് ഈ തീരുമാനം.

