ദുബായ് T100 ട്രയാത്ലൺ നവംബറിൽ

featured GCC News

ദുബായ് T100 ട്രയാത്ലൺ രണ്ടാം പതിപ്പ് 2025 നവംബറിൽ സംഘടിപ്പിക്കും. ദുബായ് സ്പോർട്സ് കൗൺസിന്റെ നേതൃത്വത്തിലാണ് ദുബായ് T100 ട്രയാത്ലൺ സംഘടിപ്പിക്കുന്നത്.

2025 നവംബർ 13 മുതൽ 16 വരെയാണ് ഈ മത്സരം അരങ്ങേറുന്നത്. ദുബായ് ഫിറ്റ്നസ് ചലഞ്ചിന്റെ ഭാഗമായാണ് ഈ മത്സരം സംഘടിപ്പിക്കുന്നത്.

സ്പ്രിന്റ് ഡിസ്റ്റൻസ് റേസ്, 100 കിലോമീറ്റർ റേസ് എന്നിവയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള ജനറൽ രജിസ്‌ട്രേഷൻ https://in.registrations.protriathletes.org/dubai-t100-2025?currentPage=select-competition എന്ന വിലാസത്തിൽ ലഭ്യമാണ്. പ്രൊഫഷണൽ ട്രയാത്ലറ്റ്സ് ഓർഗനൈസേഷനുമായി (PTO) സഹകരിച്ചാണ് ദുബായ് സ്പോർട്സ് കൗൺസിൽ ദുബായ് T100 ട്രയാത്ലൺ സംഘടിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *