ബഹ്റൈൻ വിദേശകാര്യ വകുപ്പ് മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. സുബ്രഹ്മണ്യം ജയശങ്കറുമായി ഫോണിൽ സംവദിച്ചു. 2025 നവംബർ 16-ന് ബഹ്റൈൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
Foreign Minister holds call with Indian External Affairs Ministerhttps://t.co/BywFEHcHz7
— Bahrain News Agency (@bna_en) November 15, 2025
ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ ബന്ധങ്ങൾ ഇരുവരും ഈ ചർച്ചയിൽ വിശകലനം ചെയ്തു. ഉഭയകക്ഷി ബന്ധങ്ങൾ കൂടുതൽ ദൃഡമാക്കുന്നതിനെക്കുറിച്ചും, വിവിധ മേഖലകളിൽ സഹകരിച്ച് പ്രവർത്തിക്കുന്നതിനെക്കുറിച്ചും ഇരുവരും വിശകലനം ചെയ്തു.
നവംബർ 3-ന് ന്യൂഡൽഹിയിൽ വെച്ച് നടന്ന അഞ്ചാമത് ബഹ്റൈൻ – ഇന്ത്യ ഹൈ ജോയിന്റ് കമ്മീഷൻ മീറ്റിംഗിനെക്കുറിച്ചും ഇരുവരും ചർച്ചകൾ നടത്തി.
Cover Image: File Photo from Bahrain News Agency.

