വാരാന്ത്യങ്ങളിൽ മാറ്റം വരുത്താനുള്ള തീരുമാനം: അബുദാബിയിലെ പൊതുഗതാഗത സംവിധാനങ്ങളുടെ പുതുക്കിയ പ്രവർത്തന സമയക്രമം

featured GCC News

2022 ജനുവരി ആദ്യം മുതൽ എമിറേറ്റിലെ വാരാന്ത്യദിനങ്ങളിൽ മാറ്റം വരുത്താനുമുള്ള തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ പൊതുഗതാഗത സംവിധാനങ്ങളുടെ പ്രവർത്തന സമയക്രമത്തിൽ നടപ്പിലാക്കുന്ന മാറ്റങ്ങൾ സംബന്ധിച്ച് അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) അറിയിപ്പ് നൽകി. ഡിസംബർ 30-നാണ് ITC ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

കസ്റ്റമർ ഹാപ്പിനസ് കേന്ദ്രങ്ങളുടെ പ്രവർത്തന സമയം:

  • തിങ്കൾ മുതൽ വ്യാഴം വരെ – രാവിലെ 7 മുതൽ വൈകീട്ട് 3 വരെ.
  • വെള്ളിയാഴ്ച്ച – രാവിലെ 7 മുതൽ ഉച്ചയ്ക്ക് 12 വരെ.

മവാഖിഫ് പാർക്കിംഗ് സമയക്രമങ്ങൾ:

പൊതു പാർക്കിങ്ങുമായി ബന്ധപ്പെട്ട് അബുദാബിയിൽ നിലവിലെ രീതി ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ തുടരുമെന്ന് ITC വ്യക്തമാക്കിയിട്ടുണ്ട്. ഇത് പ്രകാരം വെള്ളിയാഴ്ച്ചകളിലും, മറ്റു പൊതു അവധി ദിനങ്ങളിലും പൊതു പാർക്കിംഗ് സൗജന്യമാക്കിയിരിക്കുന്ന രീതി തുടരുന്നതാണ്.

പൊതു ഗതാഗതത്തിനുള്ള ബസുകൾ:

ബസുകൾ നിലവിലെ സമയക്രമം പാലിച്ച് കൊണ്ട് സർവീസ് നടത്തുന്നതാണ്.

ഫെറി സർവീസുകൾ:

ഫെറി സർവീസുകൾ നിലവിലെ സമയക്രമം പാലിച്ച് കൊണ്ട് തുടരുന്നതാണ്.

ഡാർബ് ടോൾ സംവിധാനം:

നിലവിലെ സമയക്രമം ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ തുടരുന്നതാണ്. ശനി മുതൽ വ്യാഴം വരെയുള്ള ദിനങ്ങളിൽ രാവിലെ 7 മുതൽ 9 വരെയും, വൈകീട്ട് 5 മുതൽ 7 വരെയും ടോൾ ഏർപ്പെടുത്തുന്നതാണ്. വെള്ളിയാഴ്ച്ചകളിലും, മറ്റു പൊതു അവധി ദിനങ്ങളിലും ടോൾ സൗജന്യമായിരിക്കും.

എമിറേറ്റിലെ പൊതുമേഖലാ സ്ഥാപനങ്ങളിൽ 2022 ജനുവരി ആദ്യം മുതൽ ആഴ്ച്ച തോറും നാലര പ്രവർത്തിദിനങ്ങൾ എന്ന രീതി നടപ്പിലാക്കാനും, വാരാന്ത്യദിനങ്ങളിൽ മാറ്റം വരുത്താനുമുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് അബുദാബിയിലെ പൊതുഗതാഗത സംവിധാനങ്ങളുടെ സമയക്രമത്തിൽ മാറ്റം വരുത്തുന്നത്.