യു എ ഇ: 2026-ലെ പൊതു അവധിദിനങ്ങൾ പ്രഖ്യാപിച്ചു

GCC News

രാജ്യത്തെ സർക്കാർ, സ്വകാര്യ മേഖലകളിലെ അടുത്ത വർഷത്തെ അവധിദിനങ്ങൾ സംബന്ധിച്ച തീരുമാനത്തിന് യു എ ഇ ക്യാബിനറ്റ് അംഗീകാരം നൽകി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഈ അറിയിപ്പ് പ്രകാരം, 2026-ൽ യു എ ഇയിലെ പൊതു, സ്വകാര്യ മേഖലകളിൽ താഴെ പറയുന്ന തീയതികൾ അവധിദിനങ്ങളായിരിക്കും:

  • ജനുവരി 1 – പുതുവർഷം.
  • ശവ്വാൽ 1 മുതൽ ശവ്വാൽ 3 വരെ – ഈദുൽ ഫിത്ർ.
  • ദുൽ ഹജ്ജ് 9 – അറഫാ ദിനം.
  • ദുൽ ഹജ്ജ് 10 മുതൽ 12 വരെ – ഈദുൽ അദ്ഹ.
  • മുഹറം 1 – ഇസ്ലാമിക് പുതുവർഷം.
  • റബീഉൽ അവ്വൽ 12 – നബിദിനം.
  • ഡിസംബർ 2, 3 – യു എ ഇ ദേശീയ ദിനം.