ദുബായ് റൺ: നവംബർ 23-ന് ഏതാനം റോഡുകളിൽ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് RTA

GCC News

2025 നവംബർ 23, ഞായറാഴ്ച എമിറേറ്റിലെ ഏതാനം റോഡുകളിൽ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു. 2025 നവംബർ 21-നാണ് ദുബായ് RTA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

നവംബർ 23-ന് നടക്കാനിരിക്കുന്ന ദുബായ് റൺ 2025 പരിപാടികളുമായി ബന്ധപ്പെട്ടാണ് ഈ താത്കാലിക ഗതാഗത നിയന്ത്രണം. പുലർച്ചെ 3:00 മുതൽ രാവിലെ 10:00 വരെയാണ് ഈ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്.

ഇതുമായി ബന്ധപ്പെട്ട് താഴെ പറയുന്ന റോഡുകളിലാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്:

  • ഷെയ്ഖ് സായിദ് റോഡിൽ ട്രേഡ് സെന്റർ റൌണ്ട്എബൗട്ട് മുതൽ അൽ ഹദിഖ് റോഡ് ബ്രിഡ്ജ് വരെ.
  • അൽ സുകൂക് സ്ട്രീറ്റിലെ വൺ-വേ ലൈനിൽ.
  • ലോവർ ഫിനാൻഷ്യൽ സെന്റർ റോഡിൽ ഷെയ്ഖ് സായിദ് റോഡിനും, അൽ ഖൈൽ റോഡിനും ഇടയിൽ.
  • ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ബുലവാർഡിൽ വൺവേ ഏർപ്പെടുത്തുന്നതാണ്.
  • ഷെയ്ഖ് സായിദ് റോഡിന് സമാന്തരമായുള്ള പാർക്കിംഗ് ഇടങ്ങൾ അടച്ചിടുന്നതാണ്.

മേൽപ്പറഞ്ഞ റോഡുകളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്ന കാലയളവിൽ പകരമായി താഴെ പറയുന്ന റോഡുകൾ ഉപയോഗപ്പെടുത്താമെന്ന് RTA അറിയിച്ചിട്ടുണ്ട്:

  • സബീൽ പാലസ് സ്ട്രീറ്റ്.
  • അൽ ഖൈൽ റോഡ്.
  • അപ്പർ ഫിനാൻഷ്യൽ സെന്റർ റോഡ്.
  • അൽ വാസിൽ റോഡ്.