ഖത്തർ: ഫഹദ് ബിൻ ജാസിം അൽ താനി ഇന്റർസെക്ഷനിൽ നവംബർ 26 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം

GCC News

ഫഹദ് ബിൻ ജാസിം അൽ താനി ഇന്റർസെക്ഷനിൽ നവംബർ 26 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു. 2025 നവംബർ 23-നാണ് ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഫഹദ് ബിൻ ജാസിം അൽ താനി സ്ട്രീറ്റിൽ നിന്ന് ജാസിം ബിൻ ഹമദ് സ്ട്രീറ്റിലേക്കുള്ള ദിശയിൽ സഞ്ചരിക്കുന്ന യാത്രികർക്ക് വലത് വശത്തേക്ക് തിരിയുന്നതിനുള്ള ഫ്രീ റൈറ്റ് ആണ് താത്‌കാലികമായി അടച്ചിടുന്നത്.

Source: Qatar Public Works Authority.

2025 നവംബർ 26, ബുധനാഴ്ച മുതൽ നവംബർ 28, വെള്ളിയാഴ്ച വരെയുള്ള ദിവസങ്ങളിൽ ദിനവും വൈകീട്ട് 4 മണിമുതൽ പുലർച്ചെ 4 മണിവരെയാണ് ഈ ഭാഗിക നിയന്ത്രണം ഏർപ്പെടുത്തുന്നത്. ഈ മേഖലയിലെ റോഡ് അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ടാണ് ഈ നിയന്ത്രണം ഏർപ്പെടുത്തുന്നത്.