ഓയിൽ ആൻഡ് ഗ്യാസ് മേഖലയിലെ ഏതാനം തൊഴിൽപദവികളിൽ പ്രൊഫഷണൽ ലൈസൻസ് നേടുന്നതിന് 2026 ജൂൺ വരെ അധികസമയം അനുവദിച്ചതായി ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചു. 2025 ഡിസംബർ 7-നാണ് ഒമാൻ തൊഴിൽ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്
تنبيه بشأن فترة السماح لتصحيح الأوضاع الخاصة بتطبيق رخصة مزاولة المهن.#وزارة_العمل pic.twitter.com/4jcHibGtM1
— وزارة العمل -سلطنة عُمان (@Labour_OMAN) December 7, 2025
ഇതോടെ ഓയിൽ ആൻഡ് ഗ്യാസ് മേഖലയിലെ ജീവനക്കാർക്കും, തൊഴിലുടമകൾക്കും പ്രൊഫഷണൽ ലൈസൻസ് സ്റ്റാറ്റസ് ക്രമപ്പെടുത്തുന്നതിന് അധികസമയം ലഭിക്കുന്നതാണ്.
ഓയിൽ ആൻഡ് ഗ്യാസ് മേഖലയിലെ ഏതാനം തൊഴിൽപദവികളിൽ 2025 സെപ്റ്റംബർ 1 മുതൽ ലൈസൻസ് നിർബന്ധമാക്കുന്നതായി ഒമാൻ തൊഴിൽ മന്ത്രാലയം 2025 ഓഗസ്റ്റ് 4-ന് അറിയിച്ചിരുന്നു. ഈ അറിയിപ്പ് പ്രകാരമുള്ള തീരുമാനം നടപ്പിലാക്കുന്നതിനാണ് ഇപ്പോൾ അധികസമയം അനുവദിച്ചിരിക്കുന്നത്.
ഒമാനിൽ ഓയിൽ ആൻഡ് ഗ്യാസ് മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ തിരഞ്ഞെടുത്ത ഏതാനം തൊഴിൽ പദവികളിലാണ് പ്രത്യേക ലൈസൻസിങ് നിബന്ധന ഏർപ്പെടുത്തുന്നത്. ഇത്തരം തൊഴിൽ പദവികളിൽ തൊഴിലെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഒമാൻ എനർജി സൊസൈറ്റിക്ക് കീഴിലുള്ള എനർജി ആൻഡ് മിനറൽസ് സെക്ടർ സ്കിൽസ് യൂണിറ്റിൽ നിന്ന് ഈ പ്രത്യേക പ്രൊഫഷണൽ ലൈസൻസ് നേടേണ്ടതാണ്.
ഇത്തരം തൊഴിൽ പദവികളിലേക്കുള്ള വർക്ക് പെർമിറ്റുകൾ അനുവദിക്കുന്നതിനും, പുതുക്കുന്നതിനും ഈ ലൈസൻസ് നിർബന്ധമാകുന്നതാണ്. ഈ പുതിയ തീരുമാനപ്രകാരം, ഈ മേഖലയിലെ സ്ഥാപനങ്ങളും, ജീവനക്കാരും 2026 ജൂൺ 1-നകം ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതാണെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. 2026 ജൂൺ 1 വരെയുള്ള കാലയളവിൽ ഇത്തരം ലൈസൻസ് നേടിയിട്ടുള്ളവർക്കും, ഇല്ലാത്തവർക്കും വർക്ക് പെർമിറ്റുകൾ അനുവദിക്കുന്നതും, പുതുക്കുന്നതും തുടരുന്നതാണ്.
എന്നാൽ 2026 ജൂൺ 1-ന് ശേഷം എനർജി ആൻഡ് മിനറൽസ് സെക്ടർ സ്കിൽസ് യൂണിറ്റിൽ നിന്നുള്ള സാധുതയുള്ള പ്രൊഫഷണൽ ലൈസൻസ് ഇല്ലാത്തവർക്ക് പുതിയ വർക്ക് പെർമിറ്റുകൾ അനുവദിക്കില്ലെന്നും, ഇത്തരക്കാരുടെ നിലവിലുള്ള പെർമിറ്റുകൾ പുതുക്കി നൽകില്ലെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
ഈ തീരുമാനപ്രകാരം താഴെ പറയുന്ന തൊഴിൽ പദവികളിലാണ് ഈ ലൈസൻസ് നിർബന്ധമാക്കുന്നത്:
- HSE Advisor
- Mobile Crane Operator
- Telescopic Handler Operator
- Forklift Operator
- Excavator Operator
- MEWP Operator
- Slinger/Signaller/RNB
- Overhead crane operator
- Vehicle Marshaller
- Lifting Supervisor
- Appointed Person
- Mud Tester
- Facilities Maintenance Crafts person
- Manual Welder
- Mechanical Crafts person
- Assistant Driller
- Building Maintenance Technician
- Automated Mechanized Welding Operator
- Machine Operator
- CNC Machine Operator
- Electrical Crafts person
- Facilities Maintenance Fitter
- Sheet Metalworker
- Driller
- Production Assembler
- Machinist
- Instrument Crafts person
- Roustabout
- Facilities Maintenance Technician
- Plate Worker
- Mechanical Technician
- Floorman
- Structural Steelworker
- CNC Machinist
- Electrical Technician
- Pipe and Tube Fabricator
- Derrickman
- Instrument Technician
- Tool Pusher
- Welding Assistant
- Machine Tool Technician
- Fitting and Assembly Technician
- Pipe and Fitting Assembling Technician

