രാജ്യത്തിന്റെ ഒട്ടുമിക്ക മേഖലകളിലും 2026 ജനുവരി 25, ഞായറാഴ്ച വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഈ അറിയിപ്പ് പ്രകാരം സൗദി അറേബ്യയുടെ ഒട്ടുമിക്ക പ്രദേശങ്ങളിലും 2026 ജനുവരി 23 മുതൽ 25 വരെ ഇടിയോട് കൂടിയ മഴ, 60 കിലോമീറ്റർ വരെ വേഗതയിലുള്ള കാറ്റ്, ആലിപ്പഴം പൊഴിയൽ, പെട്ടന്നുള്ള വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യതയുണ്ട്. തീരപ്രദേശങ്ങളിൽ ഉയർന്ന തിരമാലകൾ അനുഭവപ്പെടാനിടയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
കാറ്റ് മൂലം അന്തരീക്ഷത്തിൽ പൊടി ഉയരുന്നതിനും സാധ്യതയുണ്ട്. ഈ അറിയിപ്പ് അനുസരിച്ച് തബൂക്, അൽ ജൗഫ്, നോർത്തേൺ ബോർഡേഴ്സ്, ഹൈൽ, ഖാസിം, മദീന തുടങ്ങിയ പ്രദേശങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. റിയാദ്, ഈസ്റ്റേൺ പ്രൊവിൻസ്, മക്ക മേഖലകളിലും മഴ ലഭിക്കുന്നതാണ്.
Cover Image: Saudi Press Agency.

