സൗദി അറേബ്യ: നിതാഖത്ത് പദ്ധതിയുടെ അടുത്ത ഘട്ടത്തിന് തുടക്കമായി; 340,000 തൊഴിലവസരങ്ങൾ ലക്‌ഷ്യം

featured GCC News

രാജ്യത്ത് നിതാഖത്ത് പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് തുടക്കമിട്ടതായി സൗദി അധികൃതർ അറിയിച്ചു. 2026 ജനുവരി 22-നാണ് സൗദി ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് (HRSD) ഇക്കാര്യം അറിയിച്ചത്.

അടുത്ത മൂന്ന് വർഷത്തിനിടയിൽ രാജ്യത്തെ സ്വകാര്യ മേഖലയിൽ സൗദി പൗരന്മാർക്കായി 340,000 അധിക തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നത് ലക്‌ഷ്യമിട്ടാണ് HRSD ഈ പദ്ധതി നടപ്പിലാക്കുന്നത്.

2022-ൽ ആരംഭിച്ച ഈ പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ സ്വദേശികൾക്കായി അഞ്ചരലക്ഷത്തിലധികം തൊഴിലവസരങ്ങൾ നൽകാൻ കഴിഞ്ഞതായി HRSD വ്യക്തമാക്കിയിട്ടുണ്ട്. സൗദി അറേബ്യയിലെ സ്വകാര്യ മേഖലയിൽ സ്വദേശിവത്കരണം ഫലപ്രദമായി നടപ്പിലാക്കുന്നതിനും, തൊഴിലില്ലായ്മ നിരക്കുകൾ കുറയ്ക്കുന്നതിനും ഈ പദ്ധതി സഹായിച്ചതായും HRSD കൂട്ടിച്ചേർത്തു.