ഒമാനിലെ വ്യാവസായിക മേഖലയിലെ വിവിധ തസ്തികകളിലുള്ളവർക്ക് പ്രൊഫഷണൽ അക്രെഡിറ്റേഷൻ നിർബന്ധമാക്കുന്നു. 2026 ജനുവരി 29-നാണ് ഒമാൻ തൊഴിൽ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
تُعلن #وزارة_العمل بالتنسيق مع @Tejarah_om ووحدة المهارات القطاعية لقطاع الصناعة عن بدء تطبيق متطلبات نظام الاعتماد المهني ببرنامجيه (التصنيف المهني والترخيص المهني).
— وزارة العمل -سلطنة عُمان (@Labour_OMAN) January 29, 2026
علماً بأن التسجيل واستخراج الرخص والتصاريح يبدأ اعتبارًا من 9 فبراير 2026
رابط التسجيل🔻https://t.co/rjmXKFB7Q9 pic.twitter.com/DxcBj0gvJw
ഈ അറിയിപ്പ് പ്രകാരം രാജ്യത്തുടനീളമുള്ള വ്യാവസായിക മേഖലയിൽ വിവിധ തൊഴിൽ പദവികളിൽ തൊഴിൽ വർഗ്ഗീകരണം, പ്രൊഫഷണൽ ലൈസൻസിംഗ് എന്നിവയുൾപ്പെടെയുള്ള പ്രൊഫഷണൽ അക്രഡിറ്റേഷൻ സംവിധാനം നിർബന്ധമായും നടപ്പിലാക്കുന്നതിന് തീരുമാനിച്ചതായി ഒമാൻ തൊഴിൽ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
ഒമാൻ മിനിസ്ട്രി ഓഫ് കോമേഴ്സ്, ഇൻഡസ്ട്രി ആൻഡ് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ, ഇൻഡസ്ട്രിയൽ മേഖലയിലെ സെക്ടർ സ്കിൽസ് യൂണിറ്റ് എന്നിവരുമായി സഹകരിച്ചാണ് തൊഴിൽ മന്ത്രാലയം ഈ തീരുമാനം നടപ്പിലാക്കുന്നത്. ഈ തീരുമാന പ്രകാരം ഇത്തരം ലൈസൻസുകൾ ലഭിക്കുന്നതിനുള്ള അപേക്ഷകൾ 2026 ഫെബ്രുവരി 9 മുതൽ സ്വീകരിക്കുന്നതാണ്.
2026 മെയ് 1 മുതലാണ് പ്രൊഫഷണൽ അക്രഡിറ്റേഷൻ സംവിധാനം നിർബന്ധമായും നടപ്പിലാക്കുന്നതെന്നും ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇതോടെ 2026 മെയ് 1 മുതൽ ഒമാനിൽ വ്യാവസായിക മേഖലയിലെ തിരഞ്ഞെടുക്കപ്പെട്ട വിവിധ തൊഴിൽപദവികളിലുള്ളവർക്ക് പുതിയ വർക്ക് പെർമിറ്റ് ലഭിക്കുന്നതിനും, നിലവിലെ വർക്ക് പെർമിറ്റുകൾ പുതുക്കുന്നതിനും ഈ പ്രൊഫഷണൽ അക്രെഡിറ്റേഷൻ നിർബന്ധമാകുന്നതാണ്.
ഈ തൊഴിൽപദവികളിലുള്ള എല്ലാ ജീവനക്കാരും മന്ത്രാലയത്തിന്റെ ഇലക്ട്രോണിക് സംവിധാനത്തിലൂടെ അക്രഡിറ്റേഷൻ നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്. പ്രവർത്തനങ്ങൾക്ക് തടസ്സങ്ങൾ ഉണ്ടാകാതിരിക്കാൻ നിർദ്ദിഷ്ട സമയപരിധിക്കുള്ളിൽ ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ കൈക്കൊള്ളുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ സ്ഥാപനങ്ങൾ തയ്യാറാകണമെന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
ഫാക്ടറി മാനേജർ, ഓപ്പറേഷൻസ് മാനേജർ, പ്രൊഡക്ഷൻ ഓഫ് ട്രാൻസ്ഫോർമേഷനൽ ഇൻഡസ്ട്രീസ് മാനേജർ, മെയിന്റനൻസ് മാനേജർ, അനലിറ്റിക്കൽ കെമിസ്റ്റ്, ഓപ്പറേഷൻസ് അനലിസ്റ്റ്, അഡ്വർടൈസിംഗ് സ്പെഷ്യലിസ്റ്റ്, സെറാമിക് ആർട്ടിസ്റ്റ്, ഓപ്പറേഷണൽ റിസ്ക് അനലിസ്റ്റ്, മെഷറിംഗ് ഡിവൈസസ് ഇലക്ട്രോണിക്സ് ടെക്നീഷ്യൻ, പ്രൊഡക്ഷൻ മെക്കാനിക്കൽ ടെക്നീഷ്യൻ, വെൽഡിംഗ് മെക്കാനിക്കൽ ടെക്നീഷ്യൻ, ജനറൽ കെമിക്കൽ ടെക്നീഷ്യൻ, പെയിന്റ് ഇൻഡസ്ട്രി ടെക്നീഷ്യൻ, ഫാക്ടറി ഇൻസ്റ്റലേഷൻ ടെക്നീഷ്യൻ, ഗ്രാഫിക് ഡിസൈനർ തുടങ്ങിയ തൊഴിൽപദവികൾക്കാണ് പ്രൊഫഷണൽ ക്ലാസ്സിഫിക്കേഷൻ നിർബന്ധമാക്കുന്നത്.
പ്ലാസ്റ്റിക് എക്സ്ട്രൂഡിംഗ് മെഷീൻസ് ഓപ്പറേറ്റർ, ഫുഡ് ഇൻഡസ്ട്രി കെമിസ്റ്റ്, ഫുഡ് ഇൻഡസ്ട്രി ടെക്നീഷ്യൻ, സ്റ്റോൺ ആൻഡ് മാർബിൾ കട്ടിംഗ് ആൻഡ് സോയിംഗ് വർക്കർ, പ്ലാസ്റ്റിക് ഇഞ്ചക്ഷൻ മെഷീൻസ് ഓപ്പറേറ്റർ, പ്ലാസ്റ്റിക് ബാഗ് പ്രൊഡക്ഷൻ ലൈൻ വർക്കർ, ഫർണിച്ചർ കാർപെന്റർ, സ്റ്റോൺ ആൻഡ് മാർബിൾ ലാത്ത് ഓപ്പറേറ്റർ എന്നീ തസ്തികകളിൽ ജോലി ചെയ്യുന്നവർക്ക് പ്രൊഫഷണൽ ലൈസൻസിങ് നിർബന്ധമാകുന്നതാണ്.
Cover Image: Pixabay.

