ഒമാൻ: വടക്കൻ മേഖലകളിൽ ശക്തമായ കാറ്റിന് സാധ്യത

GCC News

രാജ്യത്തിൻറെ വടക്കൻ മേഖലകളിൽ ശക്തമായ കാറ്റിന് സാധ്യതയുള്ളതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2026 ഫെബ്രുവരി 25-നാണ് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇക്കാര്യം അറിയിച്ചത്.

ഈ അറിയിപ്പ് പ്രകാരം ഒമാനിൽ വടക്കൻ ഗവർണറേറ്റുകളിൽ 2026 ഫെബ്രുവരി 25, ബുധനാഴ്ച വൈകീട്ട് മുതൽ ശക്തമായ കാറ്റ്, പൊടിക്കാറ്റ് എന്നിവയ്ക്ക് സാധ്യതയുണ്ട്. ഈ മേഖലകളിൽ തണുപ്പ് അനുഭവപ്പെടുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

കടൽ പ്രക്ഷുബ്ധമാകുമെന്നും, 2 മീറ്റർ വരെ ഉയരത്തിലുള്ള തിരമാലകൾക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം കൂട്ടിച്ചേർത്തു. ഈ കാറ്റ് അടുത്ത ഏതാനം ദിവസങ്ങൾ കൂടി തുടരുന്നതാണ്.