ഒമാനിലെ സർക്കാർ മേഖലയിലെയും, സ്വകാര്യ മേഖലയിലെയും സ്ഥാപനങ്ങളുടെ ഈ വർഷത്തെ ഈദുൽ ഫിത്ർ അവധി ദിവസങ്ങൾ പ്രഖ്യാപിച്ചു. 2026 മാർച്ച് 11-നാണ് ഒമാൻ ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
The Eid Al-Fitr holiday for 1447 AH has been officially declared for employees in both the public and private sectors, commencing on Thursday, 29th of Ramadan 1447 AH, corresponding to 19 March 2026. Official work is scheduled to resume on Tuesday, 24 March 2026.
— Oman News Agency (@ONA_eng) March 11, 2026
ഈ അറിയിപ്പ് പ്രകാരം, ഒമാനിലെ പൊതു, സ്വകാര്യ മേഖലകളിലെ ഈദുൽ ഫിത്ർ അവധി 2026 മാർച്ച് 19, വ്യാഴാഴ്ച ആരംഭിക്കുന്നതാണ്.
2026 മാർച്ച് 19 മുതൽ 2026 മാർച്ച് 23, തിങ്കളാഴ്ച വരെ ഒമാനിൽ പൊതു, സ്വകാര്യ മേഖലകളിൽ അവധിയായിരിക്കും. ഈദുൽ ഫിത്ർ അവധിയ്ക്ക് ശേഷമുള്ള പ്രവർത്തിദിനങ്ങൾ 2026 മാർച്ച് 24, ചൊവാഴ്ച പുനരാരംഭിക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

