ഈദുൽ ഫിത്തർ വേളയിൽ പാർട്ടികൾ, സംഗീതപരിപാടികൾ, വിവാഹങ്ങൾ എന്നിവയ്ക്ക് കുവൈറ്റ് നിരോധനം ഏർപ്പെടുത്തി. 2026 മാർച്ച് 12-നാണ് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
بيان (11) من وزارة الداخلية
— وزارة الداخلية (@Moi_kuw) March 12, 2026
في ظل الأوضاع الراهنة التي تمر بها البلاد والمنطقة، وفي إطار متابعة وزارة الداخلية المستمرة للمستجدات الأمنية، وحرصها على اتخاذ التدابير الوقائية اللازمة بما يسهم في الحفاظ على أمن المجتمع وسلامة المواطنين والمقيمين، ويعزز من قدرة الجهات المعنية على… pic.twitter.com/L2ArpwpHaN
മേഖലയിലെ നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് സുരക്ഷ ഉറപ്പാക്കുന്നതിനായാണ് ഈ തീരുമാനം. ഇത്തരം പ്രവർത്തികൾക്ക് താത്‌കാലിക നിരോധനം ഏർപ്പെടുത്താനുള്ള ഈ തീരുമാനം പ്രാബല്യത്തിൽ വന്നതായും ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ തുടരുമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
വലിയ ആൾക്കൂട്ടങ്ങൾ കുറയ്ക്കുന്നതിലൂടെ രാജ്യത്തെ പൊതു സുരക്ഷ ഉറപ്പാക്കുക, നിലവിലെ സാഹചര്യങ്ങളിൽ അടിയന്തര സാഹചര്യങ്ങളോട് പ്രതികരിക്കാനുള്ള ഔദ്യോഗിക സംവിധാനങ്ങളുടെ ശേഷി വർദ്ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളാണ് ഈ തീരുമാനത്തിന് പിന്നിലെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
ഈ തീരുമാനത്തോട് പൂർണ്ണമായി സഹകരിക്കാൻ കുവൈറ്റിലെ പ്രവാസികളോടും, പൗരന്മാരോടും മന്ത്രാലയം ആഹ്വാനം ചെയ്തിട്ടുണ്ട്. ഇതിൽ വീഴ്ച വരുത്തുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.

