ബഹ്‌റൈൻ: പൊതു മേഖലയിലെ ഈദ് അവധി പ്രഖ്യാപിച്ചു

GCC News

രാജ്യത്തെ പൊതു മേഖലയിലെ ഈ വർഷത്തെ ഈദ് അവധി ദിനങ്ങൾ സംബന്ധിച്ച് ബഹ്‌റൈൻ സർക്കാർ ഒരു ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. 2026 മാർച്ച് 15-ന് ബഹ്‌റൈൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഇതുമായി ബന്ധപ്പെട്ട് ബഹ്‌റൈൻ കിരീടാവകാശി H.R.H. പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ഒരു ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്.

ഇത് പ്രകാരം, ബഹ്‌റൈനിലെ പൊതു മേഖലയിലെ ഈ വർഷത്തെ ഈദ് അവധി ഈദുൽ ഫിത്ർ ദിനത്തിലും, തുടർന്നുള്ള രണ്ട് ദിനങ്ങളിലുമായിരിക്കുന്നതാണ്. ഈ ഔദ്യോഗിക അവധി ദിനങ്ങളിൽ വെള്ളി, ശനി എന്നീ ദിവസങ്ങൾ വരുന്നതിനാൽ ഇതിന് പകരമായി തുടർന്നുള്ള രണ്ട് അധിക ദിനങ്ങളിൽ കൂടി അവധിയായിരിക്കും.

ഈ ദിവസങ്ങളിൽ ബഹ്‌റൈനിലെ പൊതുസ്ഥാപനങ്ങൾ, മന്ത്രാലയങ്ങൾ മുതലായവ പ്രവർത്തിക്കുന്നതല്ല.