ഖത്തർ: ഈദ് നമസ്കാരം സംബന്ധിച്ച അറിയിപ്പ്

GCC News

ഈ വർഷത്തെ ഈദുൽ ഫിത്തർ പ്രാർത്ഥനകൾ രാജ്യത്തുടനീളമുള്ള പള്ളികൾക്കുള്ളിൽ വെച്ച് നടത്തുമെന്ന് ഖത്തർ ഔഖാഫ് മന്ത്രാലയം അറിയിച്ചു.

2026 മാർച്ച് 17-ന് രാത്രിയാണ് ഖത്തർ മിനിസ്ട്രി ഓഫ് ഔഖാഫ് ആൻഡ് ഇസ്ലാമിക് അഫയേഴ്‌സ് ഇക്കാര്യം അറിയിച്ചത്.

ഹിജ്‌റ 1447-ലെ ഈദ് അൽ-ഫിത്തർ പ്രാർത്ഥന ഖത്തറിലുടനീളമുള്ള “അടച്ചിട്ട പള്ളികൾക്കുള്ളിൽ” നടക്കുമെന്ന് മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കുന്നു. പ്രാർത്ഥനകൾക്കെത്തുന്ന വിശ്വാസികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് ഈ നടപടിയെന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

പെരുന്നാൾ പ്രാർത്ഥന പുലർച്ചെ 5:53-ന് നടക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.