ഈദുൽ ഫിത്ർ: റിയാദ് മെട്രോയുടെ പ്രവർത്തനസമയക്രമം

GCC News

ഈദുൽ ഫിത്ർ അവധിദിനങ്ങളിലെ റിയാദ് മെട്രോ, ബസ് എന്നിവയുടെ പ്രവർത്തനസമയക്രമം സംബന്ധിച്ച് റിയാദ് പബ്ലിക് ട്രാൻസ്‌പോർട് അറിയിപ്പ് നൽകി. 2026 മാർച്ച് 18-നാണ് റിയാദ് പബ്ലിക് ട്രാൻസ്‌പോർട് ഈ അറിയിപ്പ് പുറത്തിറക്കിയത്.

റിയാദ് മെട്രോ സമയക്രമം:

ഈ അറിയിപ്പ് പ്രകാരം 2026 മാർച്ച് 20 മുതൽ 23 വരെയുള്ള ദിവസങ്ങളിൽ റിയാദ് മെട്രോ ദിനവും രാവിലെ 11 മണിമുതൽ അർദ്ധരാത്രി വരെ യാത്രാസേവനങ്ങൾ നൽകുന്നതാണ്.

റിയാദ് ബസ് സമയക്രമം:

  • മാർച്ച് 20 – രാവിലെ 6:30 മുതൽ അർദ്ധരാത്രി വരെ.
  • മാർച്ച് 21 മുതൽ മാർച്ച് 23 വരെ – രാവിലെ 5:00 മുതൽ അർദ്ധരാത്രി വരെ.

ബസ് ഓൺ ഡിമാൻഡ് സേവനങ്ങൾ:

  • മാർച്ച് 20 മുതൽ മാർച്ച് 23 വരെ – രാവിലെ 10:30 മുതൽ രാത്രി 12:30 വരെ.