അൽ ഐനിലെ അൽ ജാഹിലി പാർക്കിൽ വെച്ച് സംഘടിപ്പിക്കുന്ന DAZ ഫെസ്റ്റിവൽ 2026 ഏപ്രിൽ 3-ന് ആരംഭിക്കും. 2026 മാർച്ച് 30-നാണ് അബുദാബി മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.
Organised by @dctabudhabi, DAZ Festival will take place from 3-12 April 2026 at Al Jahili Park, Al Ain Region. Spread across 28,000 square metres of space, the festival invites visitors of all ages to immerse themselves in nature-inspired activities. pic.twitter.com/kh9DCDZLpo
— مكتب أبوظبي الإعلامي (@ADMediaOffice) March 30, 2026
അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം സംഘടിപ്പിക്കുന്ന ഈ മേള 2026 ഏപ്രിൽ 3 മുതൽ ഏപ്രിൽ 12 വരെ നീണ്ട് നിൽക്കും. പ്രകൃതിയിലെ കാഴ്ച്ചകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരുക്കുന്ന ഈ മേള പ്രകൃതിയുമായി വീണ്ടും ഒന്നിക്കാൻ കുടുംബങ്ങളെ ക്ഷണിക്കുന്നു.
സാഹസികതയും വിനോദവും നിറഞ്ഞ സവിശേഷമായ അനുഭവങ്ങൾ നിറഞ്ഞതാണ് ഈ മേള. ഈ മേളയുടെ ഭാഗമായി കുടുംബാംഗങ്ങൾക്ക് ഒത്തൊരുമിച്ച് ആസ്വദിക്കാവുന്ന പരിപാടികൾ, കുട്ടികളുടെ കളിയിടങ്ങൾ, കലാദൃശ്യങ്ങൾ, തത്സമയമുള്ള സംഗീത പരിപാടികൾ, റൈഡുകൾ, രുചിയനുഭവങ്ങൾ എന്നിവ ഉണ്ടായിരിക്കുന്നതാണ്.
ഇത്തവണത്തെ DAZ ഫെസ്റ്റിവലിൽ സന്ദർശകർക്കായി ദി ജംഗിൾ എസ്കേപ്പ്, സിപ്പ് ദി ഡാസ് വേൾഡ് തുടങ്ങിയ ആകർഷണങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
Cover Image: Abu Dhabi Media Office.

