അബുദാബി: DAZ ഫെസ്റ്റിവൽ 2026 ഏപ്രിൽ 3-ന് ആരംഭിക്കും

featured GCC News

അൽ ഐനിലെ അൽ ജാഹിലി പാർക്കിൽ വെച്ച് സംഘടിപ്പിക്കുന്ന DAZ ഫെസ്റ്റിവൽ 2026 ഏപ്രിൽ 3-ന് ആരംഭിക്കും. 2026 മാർച്ച് 30-നാണ് അബുദാബി മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം സംഘടിപ്പിക്കുന്ന ഈ മേള 2026 ഏപ്രിൽ 3 മുതൽ ഏപ്രിൽ 12 വരെ നീണ്ട് നിൽക്കും. പ്രകൃതിയിലെ കാഴ്ച്ചകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരുക്കുന്ന ഈ മേള പ്രകൃതിയുമായി വീണ്ടും ഒന്നിക്കാൻ കുടുംബങ്ങളെ ക്ഷണിക്കുന്നു.

സാഹസികതയും വിനോദവും നിറഞ്ഞ സവിശേഷമായ അനുഭവങ്ങൾ നിറഞ്ഞതാണ് ഈ മേള. ഈ മേളയുടെ ഭാഗമായി കുടുംബാംഗങ്ങൾക്ക് ഒത്തൊരുമിച്ച് ആസ്വദിക്കാവുന്ന പരിപാടികൾ, കുട്ടികളുടെ കളിയിടങ്ങൾ, കലാദൃശ്യങ്ങൾ, തത്സമയമുള്ള സംഗീത പരിപാടികൾ, റൈഡുകൾ, രുചിയനുഭവങ്ങൾ എന്നിവ ഉണ്ടായിരിക്കുന്നതാണ്.

ഇത്തവണത്തെ DAZ ഫെസ്റ്റിവലിൽ സന്ദർശകർക്കായി ദി ജംഗിൾ എസ്‌കേപ്പ്, സിപ്പ് ദി ഡാസ് വേൾഡ് തുടങ്ങിയ ആകർഷണങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.