ദുബായ്: ഗ്ലോബൽ വില്ലേജ് മുപ്പത്തിയൊന്നാമത് സീസൺ 2026 ഒക്ടോബർ 14-ന് ആരംഭിക്കും

GCC News

ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ 2026 ഒക്ടോബർ 14-ന് പൊതുജനങ്ങൾക്ക് തുറന്ന് കൊടുക്കും. 2025 ഒക്ടോബർ 8-നാണ് ദുബായ് മീഡിയ ഓഫീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ലോകത്തിലെ പ്രമുഖ സാംസ്കാരിക പാർക്കുകളിലൊന്നും, സംസ്കാരം, വിനോദം, ഷോപ്പിംഗ് എന്നിവയ്ക്കായി ഈ മേഖലയിലെ കുടുംബങ്ങൾ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന കേന്ദ്രവുമായ ഗ്ലോബൽ വില്ലേജിൽ 2026 ഒക്ടോബർ 14, ബുധനാഴ്ച വൈകുന്നേരം 6 മണിക്കാണ് പുതിയ സീസൺ ആരംഭിക്കുന്നത്.

90-ലധികം സംസ്കാരങ്ങളെ പ്രതിനിധീകരിക്കുന്ന 29 പവലിയനുകൾ, 3,500-ലധികം ഷോപ്പിംഗ് ഔട്ട്‌ലെറ്റുകൾ, റെസ്റ്റോറന്റുകളും കഫേകളും ഫുഡ് കിയോസ്‌കുകളും ഉൾപ്പെടെ 250-ലധികം ഭക്ഷണശാലകൾ, 200-ലധികം റൈഡുകൾ, ഗെയിമുകൾ, മറ്റ് ആകർഷണങ്ങൾ എന്നിവയ്‌ക്കൊപ്പം സന്ദർശകർക്ക് പ്രിയപ്പെട്ട പഴയ വിനോദങ്ങളും പുതിയ അനുഭവങ്ങളും ഈ സീസണിൽ ഒരുക്കിയിട്ടുണ്ട്. മുപ്പത്തിയൊന്നാമത് സീസണിന്റെ ഭാഗമായി ഗ്ലോബൽ വില്ലേജിൽ 40,000-ത്തോളം ഷോകൾ അരങ്ങേറുന്നതാണ്.