ഉം സുഖീം, ജുമെയ്റ എന്നിവിടങ്ങളിൽ ഡ്രൈവറില്ലാത്ത വാഹനങ്ങൾ ഉപയോഗിച്ചുള്ള വാണിജ്യാടിസ്ഥാനത്തിലുള്ള ടാക്സി സേവനങ്ങൾ ആരംഭിച്ചു. 2026 മാർച്ച് 30-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.
The Roads and Transport Authority (RTA) in Dubai announces the launch of commercial operations of the autonomous taxi service in Umm Suqeim and Jumeirah, in partnership with Apollo Go and WeRide, a global leader in autonomous driving technologies. The vehicles are available via… pic.twitter.com/z1Iho3d9m6
— Dubai Media Office (@DXBMediaOffice) March 30, 2026
അപ്പോളോ ഗോ, വിറൈഡ് എന്നിവരുമായി ചേർന്നാണ് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) ഈ റോബോടാക്സി സേവനങ്ങൾ നൽകുന്നത്. യൂബർ ആപ്പ്, അപ്പോളോ ഗോ ആപ്പ് എന്നിവയിലൂടെ ഇത്തരം ടാക്സി സേവനങ്ങൾ ലഭ്യമാണ്.

ഇത്തരം വാഹനങ്ങളുടെ വാണിജ്യാടിസ്ഥാനത്തിലുള്ള സേവനങ്ങളുടെ ആദ്യ ഘട്ടത്തിൽ 100 ഡ്രൈവറില്ലാത്ത ടാക്സി വാഹനങ്ങളാണ് പുറത്തിറക്കിയിരിക്കുന്നത്. വരും വർഷങ്ങളിൽ പടിപടിയായി ഈ വാഹനങ്ങളുടെ എണ്ണം കൂട്ടുന്നതാണ്.
Cover Image: Dubai Media Office.

