2026 ഏപ്രിൽ മാസത്തിലെ ഇന്ധന വില സംബന്ധിച്ച് യു എ ഇ ഫ്യുവൽ പ്രൈസ് ഫോളോ-അപ്പ് കമ്മിറ്റി ഔദ്യോഗിക പ്രഖ്യാപനം നടത്തി. 2026 മാർച്ച് 31-നാണ് കമ്മിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
أسعار الوقود الشهرية:
— Emarat (امارات) (@EmaratOfficial) March 31, 2026
أعلنت لجنة متابعة أسعار الوقود في الإمارات العربية المتحدة عن أسعار الوقود لشهر أبريل 2026
#امارات #تجربة_امارات #تزود_بالوقود_مع_امارات #وقود_امارات pic.twitter.com/f9XpqVKhmn
ഈ അറിയിപ്പ് പ്രകാരം രാജ്യത്തെ പെട്രോൾ, ഡീസൽ വിലകളിൽ കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് വലിയ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.
2026 ഏപ്രിൽ മാസത്തിലെ യു എ ഇയിലെ ഇന്ധന വില:
- സൂപ്പർ 98 – ലിറ്ററിന് 3.39 ദിർഹം. (2026 മാർച്ച് മാസത്തിൽ ലിറ്ററിന് 2.59 ദിർഹം ആയിരുന്നു)
- സ്പെഷ്യൽ 95 – ലിറ്ററിന് 3.28 ദിർഹം. (2026 മാർച്ച് മാസത്തിൽ ലിറ്ററിന് 2.48 ദിർഹം ആയിരുന്നു)
- ഇ-പ്ലസ് 91 – ലിറ്ററിന് 3.20 ദിർഹം. (2026 മാർച്ച് മാസത്തിൽ ലിറ്ററിന് 2.40 ദിർഹം ആയിരുന്നു)
- ഡീസൽ – ലിറ്ററിന് 4.69 ദിർഹം. (2026 മാർച്ച് മാസത്തിൽ ലിറ്ററിന് 2.72 ദിർഹം ആയിരുന്നു)
ഈ പുതുക്കിയ ഇന്ധന വില 2026 ഏപ്രിൽ 1 മുതൽ യു എ ഇയിൽ പ്രാബല്യത്തിൽ വരുന്നതാണ്.

