യു എ ഇ: 2026 ഏപ്രിൽ മാസത്തിലെ ഇന്ധന വില പ്രഖ്യാപിച്ചു; പെട്രോൾ, ഡീസൽ വില കൂടും

featured GCC News

2026 ഏപ്രിൽ മാസത്തിലെ ഇന്ധന വില സംബന്ധിച്ച് യു എ ഇ ഫ്യുവൽ പ്രൈസ് ഫോളോ-അപ്പ് കമ്മിറ്റി ഔദ്യോഗിക പ്രഖ്യാപനം നടത്തി. 2026 മാർച്ച് 31-നാണ് കമ്മിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പ് പ്രകാരം രാജ്യത്തെ പെട്രോൾ, ഡീസൽ വിലകളിൽ കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് വലിയ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.

2026 ഏപ്രിൽ മാസത്തിലെ യു എ ഇയിലെ ഇന്ധന വില:

  • സൂപ്പർ 98 – ലിറ്ററിന് 3.39 ദിർഹം. (2026 മാർച്ച് മാസത്തിൽ ലിറ്ററിന് 2.59 ദിർഹം ആയിരുന്നു)
  • സ്പെഷ്യൽ 95 – ലിറ്ററിന് 3.28 ദിർഹം. (2026 മാർച്ച് മാസത്തിൽ ലിറ്ററിന് 2.48 ദിർഹം ആയിരുന്നു)
  • ഇ-പ്ലസ് 91 – ലിറ്ററിന് 3.20 ദിർഹം. (2026 മാർച്ച് മാസത്തിൽ ലിറ്ററിന് 2.40 ദിർഹം ആയിരുന്നു)
  • ഡീസൽ – ലിറ്ററിന് 4.69 ദിർഹം. (2026 മാർച്ച് മാസത്തിൽ ലിറ്ററിന് 2.72 ദിർഹം ആയിരുന്നു)

ഈ പുതുക്കിയ ഇന്ധന വില 2026 ഏപ്രിൽ 1 മുതൽ യു എ ഇയിൽ പ്രാബല്യത്തിൽ വരുന്നതാണ്.