ഖിദ്ദിയ സിറ്റിയിലെ അക്വാഅറേബ്യ വാട്ടർ പാർക്ക് 2026 ഏപ്രിൽ 23-ന് സന്ദർശകർക്ക് തുറന്ന് കൊടുക്കും. 2026 ഏപ്രിൽ 3-നാണ് അക്വാഅറേബ്യ ഖിദ്ദിയ സിറ്റി അധികൃതർ ഇക്കാര്യം അറിയിച്ചത്.
The wave is here 😎🌊
— Aquarabia Qiddiya City (@AquarabiaQC) April 3, 2026
Aquarabia, the first water park in Saudi Arabia officially opens on April 23 🗓️
Buy your tickets now at https://t.co/3cg3PHrvuN#Aquarabia #QiddiyaCity pic.twitter.com/m0QyaQDCwO
വിനോദം, കായികം, സംസ്കാരം എന്നീ മേഖലകളിലെ ആഗോള ലക്ഷ്യകേന്ദ്രം എന്ന നിലയിൽ ഖിദ്ദിയ സിറ്റിയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനുള്ള ഒരു പുതിയ ചുവടുവയ്പ്പാണിതെന്ന് അധികൃതർ അറിയിച്ചു.
മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ വാട്ടർ പാർക്കാണിത്. എല്ലാ പ്രായത്തിലുമുള്ള സന്ദർശകർക്കും ആസ്വദിക്കാനാകുന്ന 22 റൈഡുകളും അനുഭവങ്ങളും ഈ വാട്ടർ പാർക്കിലുണ്ട്. ഇതിൽ നാല് ലോക റെക്കോർഡ് ഭേദിച്ച ആകർഷണങ്ങളും ഉൾപ്പെടുന്നു.
250,000 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയുള്ള ഈ പാർക്ക്, സൗദി അറേബ്യയുടെ തദ്ദേശീയ വന്യജീവികളിൽ നിന്നും പ്രകൃതിദൃശ്യങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ഒരുക്കിയിട്ടുള്ള എട്ട് തീം സോണുകളായി തിരിച്ചിരിക്കുന്നു. ഏഴ് ഡ്രൈ റൈഡുകളും ആകർഷണങ്ങളും ഇതിൽ ഉൾപ്പെടുന്നു.
അക്വാഅറേബ്യ വാട്ടർ പാർക്ക് ടിക്കറ്റ് നിരക്കുകൾ:
- മുതിർന്നവർക്ക് – 325 റിയാൽ.
- 4 മുതൽ 11 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് – 200 റിയാൽ.
- 4 വയസ്സിന് താഴെ പ്രായമുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യം.
ചുരുങ്ങിയത് അഞ്ച് ദിവസം മുൻപായി ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്ക് 15% കിഴിവ് ലഭിക്കുന്നതാണ്.
ദിനവും ഉച്ച മുതൽ രാത്രി 8 മണിവരെയാണ് ഈ പാർക്ക് പ്രവർത്തിക്കുന്നത്. വെള്ളിയാഴ്ചകളിൽ സ്ത്രീകൾക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുന്നത്.
അക്വാഅറേബ്യ വാട്ടർ പാർക്ക് സോഫ്റ്റ് ലോഞ്ച് ഘട്ടത്തിന്റെ ഭാഗമായി തിരഞ്ഞെടുത്ത ഒരു കൂട്ടം അതിഥികൾക്ക് 2026 മാർച്ച് 20 മുതൽ പാർക്കിലേക്ക് പ്രവേശനം അനുവദിച്ചിരുന്നു.
Cover Image: @AquarabiaQC

