കുവൈറ്റിലെ ഏതാനം വാണിജ്യ സേവനമേഖലകളിൽ 10 ദിനാറിന് മുകളിലുള്ള ക്യാഷ് പേയ്‌മെന്റ് നിരോധിക്കാൻ തീരുമാനിച്ചു. കുവൈറ്റ് വാണിജ്യ, വ്യവസായ മന്ത്രാലയമാണ് ഇക്കാര്യം തീരുമാനിച്ചിരിക്കുന്നത്.
Minister of Commerce and Industry issued a decision prohibiting cash transactions worth over KD 10 in several activities and forcing relevant entities to use banking channels and e-payment methodshttps://t.co/hpBNEj6GAf@mocikw #KUNA #KUWAIT pic.twitter.com/NwVKQ3NX1R
— Kuwait News Agency – English Feed (@kuna_en) April 6, 2026
പണമിടപാടുകൾ നിയന്ത്രിക്കുന്നതിനും സാമ്പത്തിക സുതാര്യത ശക്തിപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടാണ് 10 കുവൈറ്റ് ദിനാറിൽ കൂടുതലുള്ള പണമിടപാടുകൾ നിരോധിക്കാനുള്ള ഈ തീരുമാനം. 2026 ഏപ്രിൽ 7-നാണ് കുവൈറ്റ് ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ആരോഗ്യ സ്ഥാപനങ്ങൾ, പുരുഷ-വനിതാ സലൂണുകൾ, കുട്ടികളുടെ സലൂണുകൾ, സ്പോർട്സ് ക്ലബ്ബുകൾ, കീടനിയന്ത്രണ, എലി നിയന്ത്രണ സേവനങ്ങൾ നൽകുന്ന കമ്പനികൾ, പൊതുജനാരോഗ്യ കീടനാശിനികളുടെ ഇറക്കുമതി, കയറ്റുമതി, സംഭരണം എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ തുടങ്ങിയ മേഖലകളിലാണ് ഈ നിരോധനം ബാധകമാക്കുന്നത്.
ഈ പുതിയ നിയമങ്ങൾ പ്രകാരം, ഇത്തരം മേഖലകളിൽ 10 കുവൈറ്റ് ദിനാറിന് മുകളിലുള്ള എല്ലാ പേയ്‌മെന്റുകളും നിലവിലുള്ള സാമ്പത്തിക നിയന്ത്രണങ്ങൾക്കനുസൃതമായി, ബാങ്കിംഗ് ചാനലുകൾ വഴിയോ കുവൈറ്റ് സെൻട്രൽ ബാങ്ക് അംഗീകരിച്ച ഇലക്ട്രോണിക് പേയ്‌മെന്റ് രീതികളിലൂടെയോ നടത്തേണ്ടതാണ്.

