ഒമാൻ: ഏപ്രിൽ 12 വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

featured GCC News

രാജ്യത്ത് 2026 ഏപ്രിൽ 12, ഞായറാഴ്ച വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2026 ഏപ്രിൽ 7-നാണ് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇക്കാര്യം അറിയിച്ചത്.

ഈ അറിയിപ്പ് പ്രകാരം ഒമാനിലെ വടക്കൻ മേഖലകളിൽ 2026 ഏപ്രിൽ 9, വ്യാഴാഴ്ച മുതൽ ഏപ്രിൽ 12 വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. ഈ കാലാവസ്ഥാ സാഹചര്യം ഒമാനിലെ ഒട്ടുമിക്ക വടക്കൻ ഗവർണറേറ്റുകളിലും പ്രകടമാകുന്നതാണ്.

ഇത് ചിലസമയങ്ങളിൽ ഇടിയോട് കൂടിയ മഴയ്ക്കും, ശക്തി കൂടിയ കാറ്റിനും കാരണമാകാമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഈ കാലയളവിൽ ചിലയിടങ്ങളിൽ നീർച്ചാലുകളിൽ പെട്ടന്നുള്ള വെള്ളത്തിന്റെ കുത്തൊഴുക്ക്, പൊടിക്കാറ്റ്, ഉയർന്ന തിരമാലകൾ എന്നിവയ്ക്കും സാധ്യതയുണ്ട്.