വീഡിയോ കോളുകളിലൂടെ ഉദ്യോഗസ്ഥരായി ആൾമാറാട്ടം നടത്തുന്ന തട്ടിപ്പുകാരെക്കുറിച്ച് റോയൽ ഒമാൻ പോലീസ് (ROP) മുന്നറിയിപ്പ് നൽകി. 2026 ഏപ്രിൽ 5-നാണ് റോയൽ ഒമാൻ പോലീസ് പൊതുജനങ്ങൾക്ക് ഇത്തരം ഒരു മുന്നറിയിപ്പ് നൽകിയത്.
المحتالون ينتحلون شخصيات رسمية عبر الاتصال المرئي بهدف خداعك يرجى الحذر.
— شرطة عُمان السلطانية (@RoyalOmanPolice) April 5, 2026
حماية معلوماتك مسؤوليتنا جميعاً.#شرطة_عمان_السلطانية pic.twitter.com/gzzV8gRGWm
വീഡിയോ കോളുകൾ വഴി ഉദ്യോഗസ്ഥരായി ചമഞ്ഞ് തട്ടിപ്പ് നടത്തുന്ന വ്യക്തികൾക്കെതിരെ ജാഗ്രത പുലർത്തണമെന്ന് റോയൽ ഒമാൻ പോലീസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പോലീസിനെയോ സർക്കാർ ഏജൻസികളെയോ പ്രതിനിധീകരിക്കുന്നുവെന്ന് അവകാശപ്പെടുന്ന വ്യക്തികളുടെ ഐഡന്റിറ്റി പരിശോധിക്കാനും ജാഗ്രത പാലിക്കാനും ROP പൊതുജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.
ഇത്തരം തട്ടിപ്പ് സംഘങ്ങൾ ആൾമാറാട്ടം നടത്തി വ്യക്തികളിൽ നിന്ന് വ്യക്തിപരമോ സാമ്പത്തികമോ ആയ വിവരങ്ങൾ ചോർത്തിയെടുക്കുന്നതായും, ചില സന്ദർഭങ്ങളിൽ ഇവർ സമ്മർദ്ദം ചെലുത്തുന്നതിനായി വ്യാജ നിയമനടപടികൾ സ്വീകരിക്കുമെന്ന് ഇരകളെ ഭീഷണിപ്പെടുത്തുന്നതായും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് ROP വ്യക്തമാക്കിയിട്ടുണ്ട്.
വ്യക്തിഗത വിവരങ്ങൾ സംരക്ഷിക്കുന്നത് ഒരു പൊതു ഉത്തരവാദിത്തമാണെന്ന് ROP ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത്തരം തട്ടിപ്പുകാരുടെ ചതിക്കെണികളിൽ വീഴരുതെന്നും, ഇത്തരം വീഡിയോ കാളുകളുടെ ആധികാരികത ഔദ്യോഗിക ചാനലുകളിലൂടെ പരിശോധിച്ച് ഉറപ്പ് വരുത്തിയ ശേഷം മാത്രം പ്രതികരിക്കാനും ROP ആഹ്വാനം ചെയ്തിട്ടുണ്ട്.

