എമിറേറ്റിലെ റോഡുകളുടെ നടുവിൽ വാഹനങ്ങൾ പെട്ടന്ന് നിർത്തുന്നതിന്റെ അപകടങ്ങൾ ദുബായ് പോലീസ് ചൂണ്ടിക്കാട്ടി. 2026 ഏപ്രിൽ 7-നാണ് ദുബായ് പോലീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
#News | Dubai Police Warn Against the Dangers of Stopping in the Middle of the Road
— Dubai Policeشرطة دبي (@DubaiPoliceHQ) April 7, 2026
Details:https://t.co/VAJgU2f5n0#RoadSafety pic.twitter.com/t1kceWh2KF
വാഹനമോടിക്കുന്നവർ റോഡുകളുടെ മധ്യത്തിൽ വാഹനങ്ങൾ പെട്ടന്ന് നിർത്തുന്നത് അത്യന്തം അപകടകരമായ ലംഘനമാണെന്ന് ദുബായ് പോലീസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഇത്തരം നിയമലംഘനങ്ങൾ ഗുരുതരമായ അപകടങ്ങൾക്കും, പരിക്കുകൾക്കും, മരണങ്ങൾക്കും കാരണമാകുമെന്ന് ദുബായ് പോലീസ് കൂട്ടിച്ചേർത്തു. ഇത്തരത്തിൽ അടുത്തിടെ എമിറേറ്റിലുണ്ടായ ഒരു വാഹനാപകടത്തിന്റെ പശ്ചാത്തലത്തിലാണ് ദുബായ് പോലീസ് ഇത്തരം ഒരു മുന്നറിയിപ്പ് നൽകിയത്.
എഞ്ചിൻ തകരാറുകൾ, ഇന്ധനം തീർന്നുപോകൽ, ടയർ പൊട്ടൽ തുടങ്ങിയ കാരണങ്ങളാൽ റോഡിന്റെ മധ്യത്തിൽ വാഹനം നിർത്തുന്നത് 1,000 ദിർഹം പിഴയും ആറ് ട്രാഫിക് പോയിന്റുകളും ചുമത്താവുന്ന നിയമലംഘനമാണ്. കൂടാതെ ഗതാഗത തടസ്സത്തിന് 500 ദിർഹം അധിക പിഴ ചുമത്തുന്നതിനും ഇത്തരം പ്രവർത്തികൾ കാരണമാകുന്നതാണ്.

