ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിൽ പങ്കെടുക്കുന്നതിനായി ഇതുവരെ എട്ട് ലക്ഷത്തിലധികം പേർ രാജ്യത്തേക്ക് പ്രവേശിച്ചതായി സൗദി അധികൃതർ അറിയിച്ചു. 2026 മെയ് 13-നാണ് സൗദി സർക്കാർ മാധ്യമ വിഭാഗം ഇക്കാര്യം വ്യക്തമാക്കിയത്.
"يطيب لي أن أرحب بضيوف الرحمن الذين بلغ عدد الواصلين منهم حتى هذه الساعة أكثر من 860 ألفًا"؛ معالي وزير الحج والعمرة خلال المؤتمر الصحفي الحكومي.pic.twitter.com/URemAf6arO
— وزارة الإعلام (@media_ksa) May 13, 2026
2026 മെയ് 13, ബുധനാഴ്ച വരെയുള്ള കണക്ക് പ്രകാരം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 860,000-ത്തിലധികം ഹജ്ജ് തീർത്ഥാടകർ സൗദി അറേബ്യയിലെത്തിയിട്ടുണ്ടെന്ന് ഹജ്ജ്, ഉംറ വകുപ്പ് മന്ത്രി തൗഫീഖ് അൽ റാബിയ വ്യക്തമാക്കി. റിയാദിൽ വെച്ച് നടന്ന പ്രത്യേക പത്രസമ്മേളനത്തിലാണ് അദ്ദേഹം ഈ കണക്ക് വെളിപ്പെടുത്തിയത്.
820,000-ത്തോളം തീർത്ഥാടകർ വ്യോമമാർഗ്ഗമാണ് സൗദി അറേബ്യയിലെത്തിയത്. ഇതിൽ മക്ക റൂട്ട് ഇനിഷ്യേറ്റീവ് സംവിധാനം പ്രയോജനപ്പെടുത്തി സൗദി അറേബ്യയിലെത്തിയ 240,000 തീർത്ഥാടകരും ഉൾപ്പെടുന്നു.
35,000 തീർത്ഥാടകർ കര അതിർത്തികളിലൂടെയും, 4000 പേർ തുറമുഖങ്ങളിലൂടെയും പ്രവേശിച്ചതായി അദ്ദേഹം അറിയിച്ചിട്ടുണ്ട്.
Cover Image: Saudi Press Agency.

