ഒമാൻ: ശക്തമായ കാറ്റിന് സാധ്യത

GCC News

രാജ്യത്ത് രണ്ട് ദിവസം ശക്തമായ കാറ്റിന് സാധ്യതയുള്ളതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2026 മെയ് 13-നാണ് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പ് പ്രകാരം മെയ് 14 മുതൽ രണ്ട് ദിവസം ഒമാനിൽ വിവിധ മേഖലകളിൽ വടക്ക് പടിഞ്ഞാറൻ കാറ്റ് ശക്തമാകുന്നതാണ്. ശക്തമായ കാറ്റ് മൂലം തുറന്ന പ്രദേശങ്ങളിലും, മരുഭൂമേഖലകളിലും അന്തരീക്ഷത്തിൽ പൊടി ഉയരുന്നതിനും, പൊടിക്കാറ്റിനും സാധ്യതയുണ്ട്.

അൽ വുസ്ത ഗവർണറേറ്റിനെയും, വടക്കൻ ഗവർണറേറ്റുകളെയും ഈ കാറ്റ് ബാധിക്കുന്നതാണ്.