രാജ്യത്ത് വരും ദിനങ്ങളിൽ ശക്തമായ പൊടിക്കാറ്റിന് സാധ്യതയുള്ളതായി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഈ അറിയിപ്പ് പ്രകാരം ഖത്തറിൽ 2026 മെയ് 12 മുതൽ 13 ദിവസത്തേക്ക് വടക്ക് പടിഞ്ഞാറൻ കാറ്റ് ശക്തമാകാനിടയുണ്ട്. ഈ കാലയളവിൽ പൊടിക്കാറ്റ് അനുഭവപ്പെടുമെന്നും, ചൂട് കൂടുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

