യു എ ഇ: സ്വകാര്യ മേഖലയിലെ ഈദുൽ അദ്ഹ അവധിദിനങ്ങൾ പ്രഖ്യാപിച്ചു

GCC News

രാജ്യത്തെ സ്വകാര്യ മേഖലയിലെ ഈ വർഷത്തെ ഈദുൽ അദ്ഹ അവധിദിനങ്ങൾ 2026 മെയ് 26, ചൊവാഴ്ച മുതൽ ആരംഭിക്കുമെന്ന് യു എ ഇ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ (MoHRE) അറിയിച്ചു. 2026 മെയ് 18-നാണ് MoHRE ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

യു എ ഇയിലെ സ്വകാര്യ മേഖലയിൽ 2026 മെയ് 26 മുതൽ മെയ് 29, വെള്ളിയാഴ്ച വരെ ഈദുൽ അദ്ഹ അവധിദിനങ്ങളായിരിക്കുമെന്ന് MoHRE വ്യക്തമാക്കിയിട്ടുണ്ട്.

ഈ ദിനങ്ങൾ യു എ ഇയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് വേതനത്തോടെയുള്ള അവധിദിനങ്ങളായി കണക്കാക്കുന്നതാണ്.

രാജ്യത്തെ മന്ത്രാലയങ്ങളിലെയും, സർക്കാർ വകുപ്പുകളിലെയും ഈ വർഷത്തെ ഈദുൽ അദ്ഹ അവധിദിനങ്ങൾ 2026 മെയ് 25, തിങ്കളാഴ്ച മുതൽ ആരംഭിക്കുമെന്ന് യു എ ഇ ഫെഡറൽ അതോറിറ്റി ഫോർ ഗവണ്മെന്റ് ഹ്യൂമൻ റിസോഴ്സ്സ് (FAHR) നേരത്തെ അറിയിച്ചിരുന്നു.