ഇരുപതാമത് ആർട്ട് ദുബായ് സമാപിച്ചു. 2026 മെയ് 19-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.
Art Dubai closes its 20th edition, held from 14–17 May at Madinat Jumeirah, attracting over 25,000 visitors and bringing together leading international, regional and local museums, institutions, and private collectors based in Dubai and from around the world. pic.twitter.com/qh0wKfTP0a
— Dubai Media Office (@DXBMediaOffice) May 19, 2026
2026 മെയ് 14-ന് ആരംഭിച്ച ആർട്ട് ദുബായിയുടെ ഇരുപതാമത് പതിപ്പ് 2026 മെയ് 17-നാണ് സമാപിച്ചത്. മദീനത് ജുമേയ്‌റയിൽ വെച്ചായിരുന്നു ആർട്ട് ദുബായ് സംഘടിപ്പിച്ചത്.
ഏതാണ്ട് 25000-ത്തിൽ പരം സന്ദർശകർ ഇത്തവണത്തെ ആർട്ട് ദുബായ് പ്രദർശനത്തിൽ പങ്കെടുത്തു. ദുബായിലും ലോകമെമ്പാടുമുള്ള പ്രമുഖ അന്താരാഷ്ട്ര, പ്രാദേശിക മ്യൂസിയങ്ങൾ, സ്ഥാപനങ്ങൾ, സ്വകാര്യ ശേഖരണക്കാർ തുടങ്ങിയവർ ആർട്ട് ദുബായിൽ ഒത്ത് ചേർന്നു.

