രാജ്യത്തെ പൊതുമേഖലയിലെ ഈ വർഷത്തെ ഈദുൽ അദ്ഹ അവധിദിനങ്ങൾ 2026 മെയ് 26, ചൊവാഴ്ച മുതൽ ആരംഭിക്കുമെന്ന് കുവൈറ്റ് ക്യാബിനറ്റ് വ്യക്തമാക്കി. 2026 മെയ് 19-നാണ് കുവൈറ്റ് ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
#Kuwait's Cabinet suspends work across all state bodies & public institutions from May 26-31 to mark the Islamic Eid Al-Adha holidayhttps://t.co/h8jlWfx0Aj#KUNA pic.twitter.com/R5p4lT3H4J
— Kuwait News Agency – English Feed (@kuna_en) May 19, 2026
ഈ വർഷത്തെ ഈദുൽ അദ്ഹയുമായി ബന്ധപ്പെട്ട് കുവൈറ്റ് ക്യാബിനറ്റ് പൊതുമേഖലയിൽ ആറ് ദിവസത്തെ അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 2026 മെയ് 26 മുതൽ മെയ് 31 വരെ (വാരാന്ത്യ അവധിദിനങ്ങൾ ഉൾപ്പടെ) കുവൈറ്റിലെ പൊതുമേഖലയിൽ ഈദുൽ അദ്ഹ അവധിദിനങ്ങളായിരിക്കും.
ഈ അവധി കുവൈറ്റിലെ സർക്കാർ സ്ഥാപനങ്ങൾ, മന്ത്രാലയങ്ങൾ മുതലായവയ്ക്ക് ബാധകമാണ്. അവധിയ്ക്ക് ശേഷം 2026 ജൂൺ 1, തിങ്കളാഴ്ച മുതൽ പൊതുമേഖലയിലെ പ്രവർത്തനങ്ങൾ സാധാരണ രീതിയിൽ പുനരാരംഭിക്കുന്നതാണ്.

