ഊർജ്ജ, ഖനന മേഖലയിലെ ഏതാനം തൊഴിൽപദവികളിൽ 2026 ജൂൺ 1 മുതൽ പ്രൊഫഷനൽ ലൈസൻസ് നിർബന്ധമാക്കുന്നതായി ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചു. 2026 മെയ് 24-നാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
تنوّه #وزارة_العمل بأنه سيتم بدء التطبيق الإلزامي للحصول على رخصة مزاولة المهنة للعاملين في المهن المحددة اعتبارًا من 1 يونيو 2026م، وتؤكد على المنشآت والعاملين المشمولين ضرورة استكمال إجراءات التسجيل والحصول على الرخصة قبل الموعد المحدد@opal_oman pic.twitter.com/G7iFYOs2AE— وزارة العمل -سلطنة عُمان (@Labour_OMAN) May 24, 2026
ഇതിൽ വീഴ്ച വരുത്തുന്നവർക്കെതിരെ പിഴ ഉൾപ്പടെയുള്ള നിയമനടപടികൾ സ്വീകരിക്കുമെന്നും, വർക്ക് പെർമിറ്റ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതാണെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
ഈ തീരുമാനത്തിന് കീഴിൽ വരുന്ന എല്ലാ സ്ഥാപനങ്ങളും തൊഴിലാളികളും സമയപരിധിക്ക് മുൻപായി രജിസ്ട്രേഷൻ നടപടിക്രമങ്ങൾ പൂർത്തിയാക്കുകയും സാധുവായ പ്രൊഫഷണൽ ലൈസൻസുകൾ നേടുകയും ചെയ്യണമെന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
ഒമാൻ എനർജി അസോസിയേഷനുമായി ഏകോപിപ്പിച്ചാണ് ഈ തീരുമാനം നടപ്പിലാക്കുന്നത്. തൊഴിൽ വിപണിയെ നിയന്ത്രിക്കുന്നതിനും നിർണായക വ്യവസായങ്ങളിലുടനീളം പ്രൊഫഷണൽ നിലവാരം മെച്ചപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണിത്.
ഈ തീരുമാന പ്രകാരം, സാധുവായ പ്രൊഫഷണൽ ലൈസൻസ് നേടുന്നതിൽ വീഴ്ച വരുത്തുന്ന നിർദ്ദിഷ്ട തൊഴിലുകളിലെ ജീവനക്കാരുടെ വർക്ക് പെർമിറ്റുകൾ പുതുക്കി നൽകുന്നതല്ല. ഇത്തരം തൊഴിൽ പദവികളിലേക്ക് മുൻകൂർ ലൈസൻസിംഗ് അനുമതിയില്ലാതെ പുതിയ വർക്ക് പെർമിറ്റുകൾ നൽകില്ലെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
ഇത്തരത്തിൽ രജിസ്റ്റർ ചെയ്യുന്നതിലും ലൈസൻസിംഗ് നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിലും വീഴ്ച വരുത്തുന്നവർക്ക് ബാധകമായ തൊഴിൽ ചട്ടങ്ങൾക്കനുസൃതമായി സാമ്പത്തിക പിഴകൾ ചുമത്തുന്നതിന് കാരണമാകുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഈ തീരുമാനം അനുസരിച്ച് ഒക്കുപ്പേഷണൽ ഹെൽത്ത് ആൻഡ് സേഫ്റ്റി അഡ്വൈസർ, ക്രെയിൻ ആൻഡ് ഹെവി എക്യുപ്മെന്റ് ഓപ്പറേറ്റർ, ഡ്രില്ലിങ് പേർസണൽ, വെൽഡർ, എലെക്ട്രിഷ്യൻ, മെക്കാനിക്, മെയിന്റനൻസ് ടെക്നിഷ്യൻ, പൈപ്പ് ഫിറ്റർ, CNC മെഷീൻ ഓപ്പറേറ്റർ തുടങ്ങി എനർജി, മൈനിങ് മേഖലകളിലെ നിരവധി സാങ്കേതികവും പ്രവർത്തനപരവുമായ തൊഴിൽ പദവികളിൽ ഈ ലൈസൻസിങ് നിർബന്ധമാകുന്നതാണ്.

