രാജ്യത്ത് ഡ്രോൺ പ്രവർത്തനങ്ങൾക്കും, ഏരിയൽ സ്പോർട്സ് പ്രവർത്തനങ്ങൾക്കും പെർമിറ്റുകൾ നൽകുന്നത് പുനരാരംഭിച്ചതായി ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. 2026 മെയ് 25-നാണ് ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി ഇക്കാര്യം അറിയിച്ചത്.
⏺️ تعميم بشأن استئناف إصدار تصاريح تشغيل الأنشطة الجوية
⏺️ Circular on the resumption of issuing operating air activities#الطيران_المدني#CivilAviation pic.twitter.com/Juk6tX3P7B— هيئة الطّيران المدني (@CAAOMN) May 25, 2026
രാജ്യത്ത് ഡ്രോൺ പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചതോടെയാണ് ഇത്തരം പെർമിറ്റുകൾ നൽകുന്നത് പുനരാരംഭിച്ചിരിക്കുന്നത്.
സർക്കാർ, വാണിജ്യ, വിനോദ ഡ്രോണുകൾ ഉൾപ്പെടെയുള്ള ആളില്ലാ ആകാശ വാഹനങ്ങൾക്ക് നിയുക്ത ഗ്രീൻ സോണുകളിൽ പ്രവർത്തിക്കുന്നതിനുള്ള അനുമതികൾ ‘സെർബ്’ പ്ലാറ്റ്ഫോം വഴി വീണ്ടും നൽകുന്നതായി അതോറിറ്റി അറിയിച്ചിട്ടുണ്ട്. ഒമാനിലുടനീളം പാരാഗ്ലൈഡിംഗ്, പാരാമോട്ടോർ പ്രവർത്തനങ്ങൾ, ഏരിയൽ സ്പോർട്സ് എയർക്രാഫ്റ്റ് പ്രവർത്തനങ്ങൾ, വ്യോമയാന സംബന്ധിയായ കായിക മത്സരങ്ങൾ എന്നിവ പുനരാരംഭിക്കുന്നതായും അതോറിറ്റി ഈ തീരുമാനത്തിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.
ഈ തീരുമാനം പ്രാബല്യത്തിൽ വന്നതായും ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ തുടരുമെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചിട്ടുണ്ട്.

