സൗദി അറേബ്യ: വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പുമായി വാണിജ്യ മന്ത്രാലയം

GCC News

വിവിധ തട്ടിപ്പുകൾ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് സൗദി വാണിജ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. 2026 ജൂൺ 26-നാണ് സൗദി വാണിജ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

വാണിജ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ്, അല്ലെങ്കിൽ മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന വെബ്സൈറ്റ് എന്ന് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പ്രവർത്തിക്കുന്ന വ്യാജ വെബ്സൈറ്റുകളെക്കുറിച്ചും, മന്ത്രാലയത്തിന്റെ പ്രതിനിധികളെന്ന രീതിയിൽ തട്ടിപ്പ് നടത്തുന്ന വ്യക്തികളെക്കുറിച്ചും ജാഗ്രത പുലർത്തണമെന്ന് മന്ത്രലായം നിർദ്ദേശിച്ചു. ഇത്തരം തട്ടിപ്പുകൾക്ക് ഇരയാകരുതെന്ന് മന്ത്രാലയം ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

സെർച്ച് എഞ്ചിൻ ഫലങ്ങൾ ചൂഷണം ചെയ്ത് കൊണ്ട് ഉപഭോക്തൃ പരാതികൾ സ്വീകരിക്കുന്നതിനുള്ള സേവനം എന്ന രീതിയിൽ തെറ്റിദ്ധരിപ്പിക്കുന്നതും, മന്ത്രാലയത്തെ പ്രതിനിധീകരിക്കുന്നുവെന്ന് വ്യാജമായി അവകാശപ്പെടുന്നതുമായ വഞ്ചനാപരമായ വെബ്‌സൈറ്റുകളും വ്യക്തികളും ഉയർത്തുന്ന അപകടങ്ങളെക്കുറിച്ച് വാണിജ്യ മന്ത്രാലയം പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ വെബ്‌സൈറ്റുകളും വ്യക്തികളും അനധികൃതമാണെന്നും അവയ്ക്ക് മന്ത്രാലയവുമായി യാതൊരു ബന്ധവുമില്ലെന്നും സൗദി വാണിജ്യ മന്ത്രാലയം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഉപഭോക്താക്കളോട് ജാഗ്രത പാലിക്കാനും അനൗദ്യോഗിക മാർഗങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കാനും മന്ത്രാലയം അഭ്യർത്ഥിച്ചു, പരാതികളും അന്വേഷണങ്ങളും ഔദ്യോഗിക പ്ലാറ്റ്‌ഫോമുകൾ വഴി മാത്രമായിരിക്കണം സമർപ്പിക്കേണ്ടതെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
ഉപഭോക്താക്കൾക്ക് ഇത്തരം തട്ടിപ്പുകളുമായി ബന്ധപ്പെട്ട പരാതികൾ ഏകീകൃത ഹോട്ട്‌ലൈൻ നമ്പറായ 1900 വഴിയും കൊമേർഷ്യൽ കമ്പ്ലൈന്റ് ആപ്പ് വഴിയും സമർപ്പിക്കാവുന്നതാണ്.