എമിറേറ്റിലെ ബീച്ചുകൾ സന്ദർശിക്കുന്നവർക്ക് ദുബായ് പോലീസ് സുരക്ഷാ മുന്നറിയിപ്പ് നൽകി. 2026 ജൂലൈ 22-നാണ് ദുബായ് പോലീസ് ഇത്തരം ഒരു അറിയിപ്പ് നൽകിയത്.
#News | Dubai Police Shares Essential Beach Security Tips
— Dubai Policeشرطة دبي (@DubaiPoliceHQ) July 22, 2026
Details:https://t.co/PX03vwNXmv#SecurityAwareness #PoliceEye pic.twitter.com/eLQU0elTrn
ദുബായിലെ ബീച്ചുകൾ സന്ദർശിക്കുന്ന അവസരങ്ങളിൽ തങ്ങളുടെ കൈവശമുള്ള സ്വകാര്യ വസ്തുക്കൾ സംരക്ഷിക്കുന്നതിന് സന്ദർശകർ സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണമെന്ന് ദുബായ് പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്. പൊതുജന അവബോധം വർദ്ധിപ്പിക്കുന്നതിനും സുരക്ഷിതമായ വേനൽക്കാലം ഉറപ്പാക്കുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് ദുബായ് പോലീസ് ഇത്തരം ഒരു അറിയിപ്പ് നൽകിയത്.
ഇതുമായി ബന്ധപ്പെട്ട് താഴെ പറയുന്ന നിർദ്ദേശങ്ങളാണ് ദുബായ് പോലീസ് നൽകിയിരിക്കുന്നത്:
- മൊബൈൽ ഫോണുകൾ, വാലറ്റുകൾ, ആഭരണങ്ങൾ, പണം തുടങ്ങിയ വസ്തുക്കൾ സുരക്ഷിതമായ സ്ഥലങ്ങളിൽ സൂക്ഷിക്കണമെന്നും, തങ്ങളുടെ കൈവശമുള്ള സ്വകാര്യ വസ്തുക്കൾ അശ്രദ്ധയോടെ കൈകാര്യം ചെയ്യരുതെന്നും പോലീസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
- ബീച്ചുകളിലേക്ക് വിലപിടിപ്പുള്ള വസ്തുക്കൾ അനാവശ്യമായി കൊണ്ടുവരുന്നത് ഒഴിവാക്കേണ്ടതാണ്.
- ബീച്ചുകളിലെത്തുന്നവർ തങ്ങളുടെ വാഹനങ്ങൾ സുരക്ഷിതമായി പൂട്ടിയിട്ടുണ്ടെന്ന് ഉറപ്പാക്കേണ്ടതാണ്. വാഹനങ്ങളുടെ ജനലുകൾ തുറന്നിടരുതെന്നും പോലീസ് കൂട്ടിച്ചേർത്തു.
- സംശയാസ്പദമായതോ നിയമവിരുദ്ധമായതോ ആയ എന്തെങ്കിലും പെരുമാറ്റം ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ദുബായ് പോലീസ് ആപ്പിലെ ‘പോലീസ് ഐ’ സേവനത്തിലൂടെയോ, 901 എന്ന നമ്പറിൽ വിളിച്ചോ അറിയിക്കണമെന്ന് പൊതുജനങ്ങളോട് പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്.
Cover Image: Dubai Media Office.

