ഇത്തിഹാദ് റെയിൽ ശൃംഖലയുടെ ഭാഗമായുള്ള അൽ ദഫ്ര മേഖലയിലെ പാസഞ്ചർ സ്റ്റേഷനുകൾ 2026 നവംബർ 30-ന് തുറന്ന് കൊടുക്കും. 2026 ജൂലൈ 22-നാണ് ഇത്തിഹാദ് റെയിൽ അധികൃതർ ഇക്കാര്യം അറിയിച്ചത്.
تشرّفنا بلقاء سمو الشيخ حمدان بن زايد آل نهيان، ممثل الحاكم في منطقة الظفرة، خلال استقبال سموه وفداً من قطارات الاتحاد برئاسة سعادة شادي ملك، الرئيس التنفيذي للشركة.
— Etihad Rail (@Etihad_Rail) July 22, 2026
ونعتز بتوجيه سموه بتقديم موعد تشغيل محطتيّ مدينة زايد وليوا للركاب في 30 نوفمبر 2026، بما يعزز ربط منطقة الظفرة… pic.twitter.com/m2zjYni7CS
അൽ ദഫ്ര മേഖലയിലെ മദീനത്ത് സായിദ്, ലിവ പാസഞ്ചർ സ്റ്റേഷനുകളാണ് 2026 നവംബർ 30-ന് തുറന്ന് കൊടുക്കുന്നത്. ഇവ 2026 ഡിസംബർ 30-ന് തുറക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്.
എന്നാൽ അൽ ദഫ്ര മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധി ഷെയ്ഖ് ഹംദാൻ ബിൻ സായിദ് അൽ നഹ്യാന്റെ നിർദ്ദേശ പ്രകാരമാണ് ഈ പാസഞ്ചർ സ്റ്റേഷനുകൾ നേരത്തെ തുറക്കാനുള്ള തീരുമാനം.

അബുദാബിയിലെ അൽ നഖീൽ കൊട്ടാരത്തിൽ ഇത്തിഹാദ് റെയിൽ ചീഫ് എക്സിക്യൂട്ടീവ് ഷാദി മലക്കിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘവുമായി നടന്ന കൂടിക്കാഴ്ചയിൽ വെച്ചാണ് ഷെയ്ഖ് ഹംദാൻ ബിൻ സായിദ് അൽ നഹ്യാൻ ഈ പുതുക്കിയ ഉദ്ഘാടന തീയതി നിർദ്ദേശിച്ചത്. ഇത്തിഹാദ് റെയിൽ കമ്പനിയിലെ നിരവധി മുതിർന്ന എക്സിക്യൂട്ടീവുകളും ഈ പ്രതിനിധി സംഘത്തോടൊപ്പം ഉണ്ടായിരുന്നു.
അൽ ദഫ്‌റ ഉത്സവ സീസൺ, മേഖലയിലെ വാർഷിക പരിപാടികൾ എന്നിവയുടെ ആരംഭിക്കുന്നതിന് മുന്നോടിയായി യു എ ഇയുടെ ദേശീയ റെയിൽ ശൃംഖല അൽ ദഫ്ര മേഖലയിലേക്ക് വ്യാപിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് ഈ തീരുമാനം. അൽ ദഫ്ര മേഖലയിലെ ഭാവി പാസഞ്ചർ റെയിൽ സ്റ്റേഷനുകളും അൽ സിലയിലെ സംയുക്ത പദ്ധതികളും ഉൾപ്പെടെ യു എ ഇ ദേശീയ റെയിൽവേ ശൃംഖലയുടെ ഏറ്റവും പുതിയ വികസനങ്ങൾ ഇത്തിഹാദ് റെയിൽ പ്രതിനിധി സംഘവുമായി ഷെയ്ഖ് ഹംദാൻ ബിൻ സായിദ് ഈ കൂടിക്കാഴ്ചയിൽ അവലോകനം ചെയ്തു.
2026 ജൂൺ 30-ന് അബുദാബിക്കും ഫുജൈറയ്ക്കും ഇടയിൽ പാസഞ്ചർ റെയിൽ സർവീസുകൾ ആരംഭിച്ചത് ഉൾപ്പടെ കമ്പനിയുടെ പ്രധാന നേട്ടങ്ങളെക്കുറിച്ച് പ്രതിനിധി സംഘം അദ്ദേഹത്തോട് വിശദീകരിച്ചു.

