ഖോർ അൽ മംസാർ ബീച്ച് തുറന്ന് കൊടുത്തതായി ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു. 2026 മെയ് 5-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.
Dubai Municipality opens Khor Al Mamzar Beach as one of Dubai’s most attractive family-friendly beachfront destinations, delivering world-class standards and experiences as part of the first phase of the Al Mamzar Beaches development project. Spanning 2.75 million square feet,… pic.twitter.com/GdzcWIuAUK
— Dubai Media Office (@DXBMediaOffice) May 5, 2026
ദുബായിലെ ഏറ്റവും ആകർഷകമായ കുടുംബ സൗഹൃദ ബീച്ച് ഡെസ്റ്റിനേഷനുകളിലൊന്നാണ് ഖോർ അൽ മംസാർ ബീച്ചെന്ന് അധികൃതർ അറിയിച്ചു.
അൽ മംസാർ ബീച്ച് വികസന പദ്ധതിയുടെ ആദ്യ ഘട്ടത്തിന്റെ ഭാഗമായാണ് ലോകോത്തര നിലവാരവും അനുഭവങ്ങളും ഉൾപ്പെടുത്തി ഈ ബീച്ച് വികസിപ്പിച്ചത്.

ഈ വികസനപ്രവർത്തനങ്ങളുടെ ഭാഗമായി നീന്തൽ തീരപ്രദേശം 128% വർദ്ധിച്ച് 3.6 കിലോമീറ്ററിലെത്തിയിട്ടുണ്ട്. മേഖലയിലെ ആദ്യത്തെ ഫ്ലോട്ടിംഗ് വാക്ക്‌വേയും 300 മീറ്റർ നൈറ്റ് ബീച്ചും ഇവിടുത്തെ സവിശേഷതയാണ്.
ഏതാണ്ട് 2.75 മില്യൺ സ്‌ക്വയർ ഫീറ്റ് വിസ്തൃതിയിലാണ് ഈ ബീച്ച് ഒരുക്കിയിരിക്കുന്നത്. ഈ ബീച്ച്, വിനോദം, കായികം, വിശ്രമം എന്നിവ സംയോജിപ്പിച്ച ഒരു സംയോജിത ബീച്ച്ഫ്രണ്ട് അനുഭവം പ്രദാനം ചെയ്യുന്നു.

നടത്തം, ഓട്ടം, സൈക്ലിംഗ് എന്നീ പ്രവർത്തികൾക്കുള്ള 5.5 കിലോമീറ്റർ ദൈർഘ്യമുള്ള ട്രാക്കുകൾ, കൂടുതൽ പൊതു, വിനോദ സൗകര്യങ്ങൾ, 12 ലൈഫ് ഗാർഡ് ടവറുകളും 12 എമർജൻസി കോൾ പോയിന്റുകളുമുള്ള സംയോജിത ബീച്ച് സുരക്ഷാ സംവിധാനം, കൂടുതൽ ഭക്ഷണ പാനീയ ഔട്ട്ലെറ്റുകൾ തുടങ്ങിയവ ഈ ബീച്ചിന്റെ സവിശേഷതകളാണ്.
അൽ മംസാർ കോർണിഷിലെ രണ്ടാം ഘട്ട വികസനപ്രവർത്തനങ്ങൾ പൂർത്തിയാകുമ്പോൾ അൽ മംസാർ ബീച്ചുകളിലേക്കുള്ള മൊത്തം സന്ദർശകരുടെ എണ്ണം പ്രതിവർഷം 7 ദശലക്ഷത്തിലെത്തുമെന്നാണ് മുനിസിപ്പാലിറ്റി പ്രതീക്ഷിക്കുന്നത്.
Cover Image: Dubai Media Office.

