രാജ്യത്തിൻറെ കിഴക്കൻ, തെക്കൻ പ്രദേശങ്ങളിൽ 2026 ഓഗസ്റ്റ് 3, തിങ്കളാഴ്ച മുതൽ മഴയ്ക്ക് സാധ്യതയുള്ളതായി യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2026 അഗസ്റ്റ് 2-നാണ് യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
#المركز_الوطني_للأرصاد #الإمارات_العربية_المتحدة #حالة_الطقس #أمطار #ضباب #حالة_البحر #سرعة_الرياح #إتجاه_الرياح#NCM #UAE #officialuaeweather #weatherforecast #seastate #windspeed #winddirection #rain #fog pic.twitter.com/SwYLc8HYHX
— المركز الوطني للأرصاد (@ncmuae) August 2, 2026
ഈ അറിയിപ്പ് പ്രകാരം യു എ ഇയുടെ കിഴക്കൻ, തെക്കൻ പ്രദേശങ്ങളിൽ 2026 ഓഗസ്റ്റ് 3, തിങ്കളാഴ്ച മുതൽ തുടർച്ചയായി നാല് ദിവസം വൈകുന്നേരങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ട്. ഈ കാലയളവിൽ രാജ്യത്തിൻറെ മറ്റു ചില പ്രദേശങ്ങളിലും മഴ ലഭിക്കാനിടയുണ്ട്.
ഈ കാലയളവിൽ കാറ്റിനും സാധ്യതയുണ്ട്. കാറ്റ് മൂലം ചിലയിടങ്ങളിൽ അന്തരീക്ഷത്തിൽ പൊടി ഉയരാനിടയുണ്ട്.

